കൊച്ചി : പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതിയാണ് അലൈൻ ഷുഹാബ്. എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ പ്രത്യേക വിചാരണ പുരോഗമിക്കുന്നതിടയിലാണ് ഷുഹാബിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയിരിക്കുന്നത്. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച ജീവനൊടുക്കാൻ ശ്രമം നടത്തിയതായി അഭ്യൂഹം ഉണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷുഹാബിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ഇയാളിൽ നിന്നും മൊഴി എടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. നടി സജിതാ മഠത്തിലിന്റെ സഹോദരിയുടെ മകനാണ് അലൈൻ.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ, സി.പി.ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരാണ് പ്രതികൾ.സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി 2019 നവംബർ ഒന്നാം തിയതി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 2020 സെപ്തംബർ ഒന്നാം തിയതി എൻ.ഐ.എ പ്രത്യേക കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ കേസുകളിൽ പങ്കാളികളാവരുതെന്നും മാവോയ്‌സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്നും ഉപാധിയിൽ വ്യക്തമാക്കുന്നു. കൂടാത ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനെതിരെ 2022 ൽ എൻ.ഐ.എ സംഘം കോടതിയെ സമീപിച്ചു. പക്ഷെ കോടതി തള്ളി. കേസിലെ പ്രതികളായ അലൻ ഷുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാൻ സാധിക്കില്ലെന്നും എൻ.ഐ.എ സമർപ്പിച്ച തെളിവുകൾ അപ്രാപ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.തീവ്രവാദ ബന്ധമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുന്നു, പാലയാട് ലീഗൽ സ്റ്റഡി സെന്‍റർ കാമ്പസിലെ എസ്.എഫ്.ഐയുമായുള്ള സംഘർഷം, ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അലനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻ.ഐ.എ കോടതിയിൽ ഉന്നയിച്ചത്.ഫേസ്ബുക്ക് പോസ്റ്റുകൾ അലൻ ഷെയർ ചെയ്യുന്നത് അനുചിതമാണ്. അലൻ നേരിട്ട് പോസ്റ്റുകൾ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല. പല എഫ്.ബി പോസ്റ്റുകളും റീ ഷെയർ ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി.