നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വീഴ്ച ഉണ്ടായിട്ടില്ലെന്നും അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം.
നോർമൽ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്ഥവമാണെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചിരുന്നു.
Read More: മഴ മുന്നറിയിപ്പില്‍ മാറ്റം, ഈ എട്ട് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
Read More: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി
Read More: ‘ലിറ്റിൽ ഹാർട്സിന് ‘ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; കാരണങ്ങൾ തുറന്നുപറയാനാകില്ലെന്ന് സാന്ദ്ര തോമസ്