web analytics

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

ആലപ്പുഴ: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കള്‍ 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിയമപ്രകാരം ഉപേക്ഷിച്ചതിനെ തുടർന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) കുഞ്ഞിനെ ഏറ്റെടുത്തു. ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന നടപടിക്രമങ്ങളിലൂടെയാണ് കുഞ്ഞിനെ കമ്മിറ്റിക്ക് കൈമാറിയത്.

പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കുന്നതിനുള്ള ‘സറണ്ടര്‍’ നിയമപ്രകാരം മാതാപിതാക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ കുഞ്ഞിനെ ഔദ്യോഗികമായി സിഡബ്ല്യുസിക്ക് കൈമാറുകയായിരുന്നു.

കുഞ്ഞിന്റെ തുടര്‍ സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവന്‍ ഏറ്റെടുക്കും. സിഡബ്ല്യുസി തയ്യാറാക്കുന്ന സറണ്ടര്‍ ഡീഡില്‍ മാതാപിതാക്കള്‍ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണവും ഉത്തരവാദിത്വവും കമ്മിറ്റിയിലേക്ക് മാറും.

ഡീഡില്‍ ഒപ്പുവെച്ച ശേഷം മടങ്ങുന്ന മാതാപിതാക്കള്‍ക്കെതിരെ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല. അതേസമയം, തീരുമാനം പുനരാലോചിക്കാന്‍ രക്ഷിതാക്കള്‍ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിന് ശേഷം തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ കുഞ്ഞിനെ ദത്തെടുക്കല്‍ നടപടികളിലേക്ക് (Adoption) മാറ്റും.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന നടപടികളില്‍ ജില്ലാ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജിജി ജോണ്‍, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ മിഥുന്‍ ഷാ, സോഷ്യല്‍ വര്‍ക്കര്‍ പ്രിമ, സ്റ്റാഫ് നഴ്‌സ് അഞ്ജു എന്നിവര്‍ പങ്കെടുത്തു.

English Summary

A 13-day-old baby girl was legally surrendered by her migrant parents at Alappuzha Medical College in Vandanam.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ ഷമോൺ പോലും ഞെട്ടിപ്പോയി!

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ…

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ… കത്തുന്ന വേനലിനിടയിൽ...

ശബരിമല കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വം

ശബരിമല കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വം ഡൽഹി:...

Related Articles

Popular Categories

spot_imgspot_img