web analytics

റിവ്യൂ ചോദിച്ച് ഇറങ്ങിയത് നായകൻ തന്നെ; മുഖംമൂടി വെച്ചതുകൊണ്ട് ആർക്കും പിടികിട്ടിയില്ല ഈ സൂപ്പർ താരത്തെ

ന്യൂഡൽഹി: ആരാധകർക്ക് പലരീതിയിലും സർപ്രെെസ് കൊടുക്കാൻ പല നടന്മാരും ശ്രമിക്കാറുണ്ട്. അതിൽ ബോളിവുഡ് നടന്മാരാണ് മുന്നിൽ. നടന്മാരായ ആമിർ ഖാനും ഷാരൂഖ് ഖാനും ഇടയ്ക്ക് ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ വേഷം മാറിയും മുഖം മറച്ചും എത്താറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുയാണ് ബോളിവുഡ് സൂപ്പർതാരമായ അക്ഷയ്‌കുമാർ.

തന്റെ ഏറ്റവും പുതിയ ചിത്രം ‘ഹൗസ്‌ഫുൾ 5’ന്റെ പ്രേക്ഷക പ്രതികരണം നേരിട്ട് അറിയാനാണ് നടൻ നേരിട്ടെത്തിയത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മുന്നിൽ മുഖംമൂടി ധരിച്ച് മെെക്കുമായി താരം അഭിപ്രായം ചോദിക്കുകയാണ്. എന്നാൽ തങ്ങളുടെ മുന്നിലുള്ളത് അക്ഷയ്‌കുമാർ ആണെന്ന് തിരിച്ചറിയാതെ പ്രേക്ഷകർ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നുണ്ട്.

ചിലർ പ്രതികരിക്കാതെ പോകുന്നുണ്ട്. തൊട്ടുപിന്നാലെ നടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്.’ബാന്ദ്രയിൽ ഇന്ന് ‘ഹൗസ്‌ഫുൾ 5′ ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ കില്ലർ മാസ്ക് ധരിച്ച് പ്രതികരണം തേടാൻ ഞാൻ തീരുമാനിച്ചെന്നും അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു എന്നും പക്ഷേ അതിന് മുൻപ് രക്ഷപ്പെട്ടെന്നും നല്ല അനുഭവമായിരുന്നു’ എന്നും അക്ഷയ്‌കുമാർ കുറിച്ചു.

ബോളിവുഡ് കോമഡി ഫ്രാഞ്ചെെസിയായ ‘ഹൗസ്‌ഫുൾ’ അഞ്ചാം ഭാഗം ജൂൺ ആറിനാണ് പ്രദർശനത്തിനെത്തിയത്. അക്ഷയ്‌കുമാറിന്റെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്‌ഓഫീസിൽ പരാജയപ്പെടുന്നതിന് ഇടയിൽ ആശ്വാസ വിജയം സമ്മാനിക്കുകയാണ് ഹൗസ്‌ഫുൾ 5. ആദ്യദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടി നേടി.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

Related Articles

Popular Categories

spot_imgspot_img