നിശബ്‌ദമായി 121, 181 രൂപ പ്ലാനുകൾ പിൻവലിച്ച് എയര്‍ടെല്‍; ഡാറ്റ-ഒൺലി ഉപഭോക്താക്കൾക്ക് തിരിച്ചടി
രാജ്യത്തെ ടെലികോം മേഖലയിലെ നിരന്തര മാറ്റങ്ങൾക്കിടയിൽ, 30 ദിവസത്തെ വാലിഡിറ്റിയുണ്ടായിരുന്ന 121 രൂപയുടെയും 181 രൂപയുടെയും പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ എയർടെൽ നിശബ്‌ദമായി പിൻവലിച്ചു.
ടെലികോം ടോക്കിന്‍റെ റിപ്പോർട്ടിലാണ് ഈ വിവരം പുറത്തുവന്നത്.
121, 181 രൂപ പ്ലാനുകൾ പ്രധാനമായും ഡാറ്റ ടോപ്പ്-അപ്പിന് ഉപഭോക്താക്കൾ ഉപയോഗിച്ചുവരികയും അവ അതിവേഗ ഡാറ്റ നൽകുകയും ചെയ്തിരുന്നു.
ഓടിടി ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന 181 രൂപ പ്ലാനും ഒഴിവാക്കി
181 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിച്ചത്:
- 15GB ഡാറ്റ (30 ദിവസം)
- എയര്‍ടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ
- നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്സ്റ്റാര്‍ , സോണിലിവ് എന്നിവ ഉൾപ്പെടെ 25-ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്സസ്
ഇവയെല്ലാം ഇപ്പോള്‍ ആപ്പിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്.
ഇനി ലഭ്യമായ പകരം ഡാറ്റ പ്ലാനുകൾ
121, 181 രൂപ പ്ലാനുകൾ പിൻവലിച്ചതോടെ എയര്‍ടെല്‍ താങ്ക്സ് ആപ്പിൽ ഇപ്പോൾ ലഭ്യമായ 30-ദിവസ പ്ലാനുകൾ:
- ₹100 പ്ലാൻ — 6GB ഡാറ്റ + എക്സ്ട്രീം പ്ലേ ( സോണിലിവ് + 20 ഓടിടി ആപ്പുകൾ)
- ₹161 പ്ലാൻ — 12GB ഡാറ്റ
- ₹195 പ്ലാൻ — 12GB ഡാറ്റ + 1 മാസം ജിയോ ഹോട്സ്റ്റാര്‍ മൊബെെല്‍ + എക്സ്ട്രീം പ്ലേ
- ₹361 പ്ലാൻ — 50GB ഡാറ്റ (എഫ്.യു.പി കഴിഞ്ഞാൽ: ₹0.50/MB)
121 രൂപ പ്ലാൻ നീക്കം ചെയ്‌തതോടെ, എയര്‍ടെല്‍ താങ്ക്സ് ആപ്പിലുള്ള എക്സ്ക്ലൂസീവ് ഡാറ്റ ബൂസ്റ്റർ ആനുകൂല്യങ്ങൾ ഗണ്യമായി കുറഞ്ഞത് ഉപഭോക്താക്കൾ നിരാശയോടെ സ്വീകരിച്ചിരിക്കുകയാണ്.
English Summary:
Airtel has quietly discontinued its 121 and 181 data-only prepaid plans, which offered 8GB and 15GB data respectively, along with OTT benefits in the 181 plan. Both 30-day packs have been removed from the Airtel Thanks app, forcing users to shift to alternatives like the ₹100 (6GB), ₹161 (12GB), ₹195 (12GB + JioCinema Mobile), and ₹361 (50GB) plans. The move significantly reduces the exclusive data top-up options previously available to subscribers.









