വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; രക്ഷകനായി പൈലറ്റ്, ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്തു

വിമാനത്തിൽവെച്ച് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ നിരവധി സന്ദർഭങ്ങൾ നമുക്ക് അറിയാം. ജീവൻ നഷ്ടമാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാരും സഹയാത്രികരും രക്ഷകരായതും നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം തായ്‌വാനിലെ തായ്‌പേയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിയറ്റ്‌ജെറ്റ് വിമാനത്തിൽ വളരെ വ്യത്യസ്തമായ ഒരു അടിയന്തരാവസ്ഥ ഉണ്ടായി. യാത്രക്കാരിയായ ഒരു സ്ത്രീക്ക് വിമാനം പുറപ്പെട്ട് ഏതാനും സമയം പിന്നിട്ടതിന് ശേഷം പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികരും ജീവനക്കാരും എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായപ്പോൾ വിമാനത്തിന്‍റെ ക്യാപ്റ്റൻ രക്ഷകനായെത്തി.

ശുചിമുറിക്കുള്ളിൽ പോയപ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന ഉണ്ടായത്. അവർ ഉടൻ വിമാനത്തിനുള്ളിലെ കാബിൻക്രൂ അം​ഗങ്ങളെ വിവരമറിയിച്ചു. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായ ജീവനക്കാർ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുലിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ വിമാനത്തിന്‍റെ നിയന്ത്രണം സഹപൈലറ്റിനെ ഏൽപ്പിച്ച് അദ്ദേഹം കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി.

ശുചിമുറിയിലെത്തിയ അദ്ദേഹം യുവതി, സജീവമായ പ്രസവവേദനയിലാണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ യാത്രക്കാരിൽ ആരെങ്കിലും ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ആരുമില്ലായിരുന്നു ഡോക്ടർമാരില്ലായിരുന്നു. ഉടൻ തന്നെ ഡോക്ടർമാരിൽ നിന്നും ഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് യുവതിയെയും കുഞ്ഞിനേയും രക്ഷിക്കുകയായിരുന്നു. മെഡിക്കൽ രം​ഗത്ത് യാതൊരു മുൻ പരിചയമില്ലാത്ത ആളാണ് ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ.

തന്‍റെ 18 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ വികാരഭരിതനായി പറഞ്ഞു. തായ്‌ലൻഡിലെ ബാങ്കോക്കിൽ വിമാനമിറങ്ങിയ ഉടൻ വിദ​ഗ്ദ വൈദ്യസംഘം അമ്മയെയും കുഞ്ഞിനെയും പരിചരിച്ചു, രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ ജീവനക്കാർ കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേര് ‘സ്‌കൈ’ എന്നാണ്.

ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ട്രാവൽ മെഡിസിൻ 2020-ൽ നടത്തിയ ഒരു പഠനത്തിൽ, 1929 -നും 2018 -നും ഇടയിൽ 74 കുട്ടികൾ വിമാനങ്ങളിൽ പിറന്നിട്ടുണ്ട്, അതിൽ മൂന്ന് പേർ മാത്രം രക്ഷപ്പെട്ടില്ല. മിക്ക ഗർഭിണികൾക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെങ്കിലും, വിമാന യാത്രയ്ക്ക് മുമ്പ് ഗര്‍ഭിണികള്‍ ഡോക്ടര്‍മാരില്‍ നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തേടണം.

 

Read Also: സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ല; ഡീനിനെയും ട്യൂട്ടറെയും സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസലർ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img