ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 12ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയും ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സും ലയിക്കുന്നു.Air India merges with Vistara Airlines, a joint venture between Tata and Singapore Airlines.
നവംബര്‍ 12-നുശേഷം വിസ്താരയില്‍ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകള്‍ എയര്‍ഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിസ്താരയുടെ പ്രവര്‍ത്തനം 2024 നവംബര്‍ 11-വരെ മാത്രമെ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കി. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം എയര്‍ ഇന്ത്യയാകും നടത്തുക.
ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായിമാറാന്‍ എയര്‍ഇന്ത്യക്ക് കഴിയും.ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയര്‍ഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയര്‍ലൈന്‍സ്.
ഇതില്‍ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. എയര്‍ഇന്ത്യയുടെ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വാങ്ങും.
ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂര്‍ എര്‍ലൈന്‍സ് ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ ഇറക്കുന്നത്. ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ 2023-ല്‍ അനുമതി നല്‍കിയിരുന്നു. സിംഗപ്പുരില്‍നിന്നും സമാനമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്.
ലയനം സംബന്ധിച്ച വിവരങ്ങള്‍ വിസ്താര അധികൃതര്‍ ജീവനക്കാര്‍ക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. നവംബർ 12 ന് ശേഷം വിസ്താര ഫ്ലൈറ്റുകളിൽ ഇതിനകം ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും അവരുടെ റിസർവേഷൻ എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പറുകളിലേക്ക് സ്വയമേവ പരിവർത്തനം ചെയ്യും. “… ഇത് സെപ്റ്റംബറിൽ ഘട്ടം ഘട്ടമായി സംഭവിക്കും, ഇത് സംഭവിക്കുമ്പോൾ ഉപഭോക്താക്കളെ വ്യക്തിപരമായി അറിയിക്കും… മിക്കവാറും എല്ലാ കേസുകളിലും വിമാനം, ഷെഡ്യൂൾ, ഓപ്പറേറ്റിംഗ് ക്രൂ എന്നിവ 2025 ന്റെ ആരംഭം വരെ മാറ്റമില്ലാതെ തുടരും,” എയർ ഇന്ത്യ സിഇഒ ക്യാമ്പ്ബെൽ വിൽസൺ വെള്ളിയാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു.