വിഎസ് അച്യുതാനന്ദൻ്റെ മകന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ വിദ്യാഭ്യാസ യോ​ഗ്യതയും പരിചയവുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: ഐഎച്ച്ആർഡി ഡയറക്ടറുടെ നിയമനത്തിനുള്ള ഇൻ്റർവ്യൂവിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകൻ വിഎ അരുൺകുമാറിന് മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസിൽ ഹൈക്കോടതിയിൽ.AICTE Standing Council says VA Arunkumar does not have minimum qualification

ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആണ് വി.എസ്. അച്യുതാനന്ദന്‍റെ മകന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയിരിക്കുന്നത് .

അരുൺകുമാറിന്‍റെ നിയമനം ചോദ്യം ചെയ്തുളള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഐ എച്ച് ആർഡി ഡയറക്ടർക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്.

വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വ‍ർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ. ഡോ. വി എ അരുൺകുമാറിന് ഈ രണ്ടു യോ​ഗ്യതകളുമില്ലെന്നും കോടതി ഉചിതമായ തീർപ്പുണ്ടാക്കണമെന്നുമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.

വി. എ. അരുൺ കുമാറിന്‍റെ നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാ‍ർഥി സംഘടനകൾ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഈ മാസം 23 നായിരിക്കും ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഇന്റർവ്യുവിൽ അരുൺ കുമാറിനെ കൂടാതെ അഞ്ചുപേർ പങ്കെടുത്തു. 10 പേരായിരുന്നു ആകെ അപേക്ഷകരാണ് ഉണ്ടായിരുന്നത്.

ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ രണ്ട് പേർക്ക് മാത്രമേ എഐസിടിഇ യുടെ പുതിയ റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളൂവെന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, കുസാറ്റ് മുൻ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ.

അരുൺകുമാർ ഒഴികെ, ഇൻറർവ്യൂവിൽ പങ്കെടുത്ത വരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളേജ്കളിൽ പ്രിൻസിപ്പൽമാരായും സീനയർ പ്രൊഫസർമാരായും മുൻപരിചയമുള്ളവരാണ്.

ഐഎച്ച്ആർഡിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഇൻറർവ്യൂ ബോർഡ് അഭിമുഖത്തിൽ ചോദിച്ചത്. സെലക്ഷൻ കമ്മറ്റിയുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും.

വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. ഐഐസിടിഇ വ്യവസ്ഥപ്രകാരം എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം, 15 വർഷത്തെ അധ്യാപന പരിചയം, പിഎച്ച്ഡി ഗൈഡ് ഷിപ്പ്, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയം എന്നിവയാണ് പദവി വഹിക്കാനുള്ള യോഗ്യത. എന്നാൽ ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി നിയമനത്തിനുള്ള പുതിയ യോഗ്യതയായി ചേർത്താണ് ഉത്തരവ്.

ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുൺകുമാറിന് എംസിഎ ബിരുദമാണുള്ളത്. ഐഎച്ച്ആർഡി നിയമപ്രകാരം യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മറികടന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയിരിക്കുന്നത്. യോഗ്യതകളിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img