അയര്‍ലണ്ടില്‍ ഫോണ്‍ കോളുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധന. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിശ്വാസ്യതയുള്ള മറ്റ് കമ്പനികള്‍ മുതലായവര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്ത് വിലസുന്നത്. ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തിലാണ് തട്ടിപ്പ് നടക്കുന്നത്.
Voice phishing fraud (vishing) എന്നാണ് ഈ തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. റീഫണ്ട് നൽകാം, , അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കാം ബ്രോഡ്ബാന്‍ഡ് പ്രശ്‌നം പരിഹരിക്കാം തുടങ്ങി നിരവധി ആകർഷണീയ മാർഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
തട്ടിപ്പിന്റെ ആദ്യപടിയായി ഫോണിലേയ്‌ക്കോ, കംപ്യൂട്ടറിലേയ്‌ക്കോ ഒരു സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനോ, ‘സുരക്ഷിതമായ’ വെബ്‌സൈറ്റില്‍ കയറുവാനോ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിൽ കയറുന്നതോടെ നിങ്ങളുടെ ഫോണിന്റെയോ, കംപ്യൂട്ടറിന്റെയോ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. പിന്നാലെ അക്കൗണ്ടിലെ പണവും നഷ്ടപ്പെടും.
തട്ടിപ്പുകള്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, ഒരു കാരണവശാലും ഫോണ്‍ വിളിക്കുന്നവര്‍ നിർദ്ദേശിക്കുന്നത് അനുസരിച്ച് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും AIB അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പാണോ, യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് സംശയം തോന്നിയാല്‍ ഉടന്‍ അതാത് ബാങ്കുകളെയോ, സ്ഥാപനങ്ങളെയോ ബന്ധപ്പെട്ട ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ ചെയ്യുക.
AIB-യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഫോണ്‍ കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ 79% ആണ് വര്‍ദ്ധിച്ചത്.
ഇനി അവധിക്കാലം; വേണം കുട്ടികളുടെ സൈബറിടങ്ങളിൽ ശ്രദ്ധ: കേരള പോലീസിന്റെ മുന്നറിയിപ്പ് :
പരീക്ഷകൾ കഴിഞ്ഞതോടെ ഇനി കുട്ടികൾക്ക് അവധിക്കാലമാണ്. പണ്ടത്തെപ്പോലെ പാടത്തും പറമ്പിലും കളിക്കാൻ ഇറങ്ങാതെ കുട്ടികൾ എല്ലാം മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകുന്ന സമയം. എന്നാൽ ഈ സമയം ഏറ്റവും അപകടം പിടിച്ചത് കൂടിയാണ്.
ഇത്തരം സൈബർ സമയങ്ങളിൽ കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റ് ഇങ്ങനെ:
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്.
ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.
ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.
ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക









