web analytics

പ്രായമൊക്കെ വെറും നമ്പറല്ലെ; അഴകിൻ്റെ റാണിയായത് അറുപതാം വയസിൽ; മൽസരിച്ചത് യുവതികളോട്; വിശ്വസുന്ദരി കിരീടം ചൂടി മാധ്യമ പ്രവർത്തക; ചർമം കണ്ടാലും മിണ്ടിയായും പ്രായം തോന്നില്ലെന്ന് കാണികൾ

പ്രായം വെറും നമ്പർ മത്രം. അറുപതാം വയസിൽ വിശ്വസുന്ദരിയായി അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസസ്. യുവതികളോട് മൽസരിച്ചാണ് കനക കിരീടം ചൂടിയത്.ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി കിരീടം ചൂടിയാണ് അവർ ചരിത്രത്തിന്റെ ഭാ​ഗമായത്. ലാ പ്ലാറ്റയിൽ നിന്നുള്ള 60-കാരി അഭിഭാഷകയും മാദ്ധ്യമപ്രവർത്തകയുമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാ​ഗത മാനദണ്ഡങ്ങളെയും തകർത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്‌ക്ക് സ്വന്തമാണ്.  ആകർഷകതയും സൗന്ദര്യവും വ്യക്തിത്വവും വിധികർത്താക്കളെ മാത്രമല്ല കാഴ്ച്ചക്കാരെയും കീഴടക്കി.

ഇതു കൊണ്ടൊന്നും താൻ നിർ​ത്താൻ ഉ​ദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവർ ​ദേശീയ- അന്തർദേശീയ മത്സരത്തിന് ഒരുങ്ങുകയാണ്. മെക്സിക്കോയിൽ 2024 ൽ നടക്കുന്ന മിസ് യുണിവേഴ്സ് മത്സരത്തിൽ മാറ്റുരയ്‌ക്കാനും ആ വേദിയിൽ അർജന്റീനയുടെ പതാക പറപ്പിക്കാനും കാത്തിരിക്കുന്നതായി അലസാന്ദ്ര മാരിസ പറഞ്ഞു. മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മുതൽ 18 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും അവർ‌ വ്യക്തമാക്കിയിരുന്നു. മുമ്പ് 18-28 ആയിരുന്നു പ്രായപരിധി.
Read Also: ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചത് 322 ദിനരാത്രങ്ങൾ; ബഹിരാകാശം കണ്ട് കൊതിതീരാത്ത സുനിത വില്യംസ് വീണ്ടും പറക്കുന്നു; 58-ാം വയസ്സിൽ മൂന്നാം യാത്ര; ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img