കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 65,800 രൂപയിലെത്തി. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളായി റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയായിരുന്നു. ഈ മാസം മൂന്നിന് (ഏപ്രിൽ 3) രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. എന്നാൽ വെള്ളിയാഴ്ച മുതൽ സ്വർണവില ഇടിഞ്ഞു തുടങ്ങുകയായിരുന്നു.
ഏപ്രിൽ 4 നു ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയും പവന് ഒറ്റയടിക്ക് 1,280 രൂപ കുറഞ്ഞ് 67,200 രൂപയിലുമെത്തിയിരുന്നു. പിന്നാലെ ഏപ്രിൽ അഞ്ചിന് ഒരു ഗ്രാം സ്വർണത്തിന് 90 രൂപയും ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞ് 66480 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലുമെത്തിയിരുന്നു.
അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2,680 രൂപയുടെ ഇടിവ് ആണ് ഉണ്ടായത്. 18 കാരറ്റ് സ്വർണത്തിനും ഇന്നു വില കുറഞ്ഞിട്ടുണ്ട്. ചില കടകളിൽ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,780 രൂപയായപ്പോൾ മറ്റുചില കടകളിൽ 50 രൂപ തന്നെ കുറഞ്ഞ് 6,745 രൂപയാണ്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 102 രൂപയാണ് വെള്ളിവില.