വീണ്ടും കൂപ്പുകുത്തി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 90 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8310 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞ് 66480 രൂപയായി ഇടിഞ്ഞു.

ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോർഡ് നിരക്കായ 68480 രൂപയിലെത്തി നിന്നിരുന്ന സ്വർണവില കഴിഞ്ഞ രണ്ടു ദിവസമായി ഇടിയുകയായിരുന്നു. ഇന്നലെ ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയും പവന് ഒറ്റയടിക്ക് 1,280 രൂപ കുറഞ്ഞ് 67,200 രൂപയിലുമെത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ രണ്ടായിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവർക്ക് ഈ വിലകുറവ് വലിയ ആശ്വാസമാണ്. എന്നാൽ വിവാഹ ആവശ്യത്തിന് സ്വര്‍ണം ആഭരണമായി വാങ്ങിക്കുന്നതിനാൽ തന്നെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി നൽകണം.

പല ജ്വല്ലറികളും വ്യത്യസ്ത തരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. ഉയര്‍ന്ന ഡിസൈനുള്ള ആഭരണങ്ങള്‍ക്ക് വലിയ തുക പണിക്കൂലിയായി നല്‍കേണ്ടി വരും. അതേസമയം വിവാഹ പര്‍ച്ചേസുകള്‍ക്ക് ഏകീകൃതമായ പണിക്കൂലി വാഗ്ദാനം ചെയ്യുന്ന ജ്വല്ലറികളും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img