തൃശൂര്‍: മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്ത് നെജുവും ഇസ്മയിലും. കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇവരുടെ കൂടെ ഇസ്മയിലിന്റ ഉമ്മയും ഉപ്പയും നെജുവിന്റെ സഹോദരിയും മകളും, മകളുടെ പങ്കാളിയും കൊച്ചുമകളുമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുണ്ടാക്കിയ ഇന്ത്യന്‍ ശരീഅത്ത് നിയമത്തില്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ലിംഗവിവേചനപരമായ അനീതിയെ ചോദ്യം ചെയ്തു കൊണ്ടാണ് ദമ്പതികൾ എസ്എംഎ നിയമപ്രകാരംആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ഇസ്മയിലിന്റെ ഉപ്പയും ഉമ്മയും നെജുവിന്റെ സഹോദരി മുജിതയും സാക്ഷികളായി ഒപ്പിട്ടു. ഫോറം ഫോര്‍ ജെന്റര്‍ ഇക്വാലിറ്റി എമംഗ് മുസ്ലിംസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഡോ.ഖദീജ മുംതാസ്, ചിന്തകനും മുന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ.പി കെ പോക്കര്‍, പ്രശസ്ത നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍, ഫോര്‍ജെം ജോ. കണ്‍വീനര്‍ എ സുല്‍ഫത്ത്, ഡോ. കുസുമം ജോസഫ് തുടങ്ങി നിരവധി പേര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ അനുമോദന സമ്മേളനവും എസ്എംഎ വിവാഹം നിസ്സഹായരുടെ പ്രതിരോധം എന്ന വിഷയത്തില്‍ സെമിനാറും നടന്നു.