ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ യുവതി പ്രതികാരം ചെയ്തത് ഭർത്താവിന്റെ ചിതാഭസ്മം ഭക്ഷിച്ച്. കാനഡ സ്വദേശിയായ ജെസിക്ക വൈറ്റ് ആണ് ഈ സംഭവത്തിലെ നായിക. ജീവിച്ചിരിക്കെ ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിഞ്ഞത് ഭര്‍ത്താവിന്റെ ഐപാഡ് തുറന്ന് പരിശോധിച്ചതോടെയാണ്. After the death of her husband, the woman took revenge by eating his ashes.
ദാമ്പത്യജീവിതത്തിലെ ‘ചതി’ തിരിച്ചറിഞ്ഞ യുവതി, ഒടുവില്‍ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന തോന്നലും ദേഷ്യവും കാരണം അദ്ദേഹത്തിന്റെ സംസ്‌കാരത്തിന് ശേഷം സൂക്ഷിച്ചിരുന്ന ചാരം ഭക്ഷിച്ചാണ് പ്രതികാരം തീര്‍ത്തത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരം പട്ടി കാഷ്ഠത്തില്‍ കലര്‍ത്തി ദേഷ്യം തീര്‍ത്തതായും യുവതി പറയുന്നു.
സംഭവം ഇങ്ങനെ:
2015-ല്‍ യു.എസിലെ ടെക്‌സസിലേക്ക് ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് ജെസിക്കയുടെ ഭര്‍ത്താവ് സീന്‍ വൈറ്റ് മരണപ്പെടുന്നത്. മരണശേഷം ഭര്‍ത്താവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഹൂസ്റ്റണിലെ ആശുപത്രിയുടെ നമ്പര്‍ ശേഖരിക്കാനായി അദ്ദേഹത്തിന്റെ ഐപാഡ് ജെസിക്ക ഉപയോഗിച്ചു. ഈ ഐപാഡ് ഓപ്പൺ ചെയ്തപ്പോഴാണ് ചില ഞെട്ടിക്കുന്ന വിവരങ്ങൾ യുവതി അറിയുന്നത്.
നെറ്റിൽ ‘എസ്‌കോര്‍ട്ട്’ സേവനങ്ങള്‍ നല്‍കുന്ന സ്ത്രീകളെക്കുറിച്ചും ‘എസ്‌കോര്‍ട്ട് സര്‍വീസു’കളെ സംബന്ധിച്ചും ഭര്‍ത്താവ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ വിവരങ്ങളാണ് ആദ്യ യുവതിക്ക് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധ നഗരങ്ങളിലെ ‘എസ്‌കോര്‍ട്ട്’ സേവനങ്ങള്‍ ഭര്‍ത്താവ് ഉപയോഗപ്പെടുത്തിയെന്നും ഒട്ടേറെ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതായുമുള്ള വിവരങ്ങളിവർ അറിയുന്നത്. യു.എസില്‍ ഭര്‍ത്താവ് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെവെച്ചാണ് സ്ത്രീകളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്നും ജെസിക്ക പറയുന്നു.
കംപ്യൂട്ടറില്‍ വിവിധ ഫോള്‍ഡറുകളിലായി നൂറുകണക്കിന് അശ്ലീലവീഡിയോകള്‍ ഭര്‍ത്താവ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. രാത്രി വൈകിയും ജോലിയുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് കംപ്യൂട്ടറിന് മുന്നിലിരുന്നതിന്റെ രഹസ്യം ഇതോടെയാണ് മനസിലായത്.
ഭര്‍ത്താവ് തന്നെ വഞ്ചിച്ചെന്ന് ബോധ്യമായതിന്റെ ദേഷ്യത്തിൽ അദ്ദേഹത്തിന്റെ ചാരം സൂക്ഷിച്ചിരുന്ന ബാഗ് കത്തി ഉപയോഗിച്ച് തുറന്നു അതില്‍നിന്ന് കുറച്ച് ചാരമെടുത്ത് പട്ടിയുടെ വിസര്‍ജ്യത്തില്‍ കലര്‍ത്തി.
അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടത്തെ താന്‍ അങ്ങനെ അശുദ്ധമാക്കിയെന്നും ഇതിനുപിന്നാലെയാണ് കുറച്ച് ചാരം ഭക്ഷിച്ചതെന്നും ജെസിക്ക പുസ്തകത്തില്‍ പറയുന്നു. പുതിയതായി രചിച്ച തന്റെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകത്തിലാണ് ജെസിക്ക വൈറ്റ് ഭര്‍ത്താവിന്റെ ചതിയെക്കുറിച്ച് വിവരിക്കുന്നത്.