മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് ഭീകരൻ തഹാവൂർ റാണ.
മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റാണ വീണ്ടും മൊഴി നൽകിയത്.
ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് വെളിപ്പെടുത്തിയത്.
പരിചയക്കാരെ കാണാനാണ് ഡൽഹിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണ വെളിപ്പെടുത്തിയത്.
താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് പുറത്തു വരുന്ന വിവരം.
ഇത് അന്വേഷിക്കാൻ മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളത്തിലെത്തിയേക്കും.