കാക്കി കണ്ടപ്പോൾ പോലീസാണെന്ന് കരുതി, രണ്ടാം ക്ലാസുകാരൻ അമ്മക്കെതിരെ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയർഫോഴ്സ് ഓഫീസിൽ എത്തിയത്. 

ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിലാണ് കുട്ടി കാൽനടയായി നടന്ന് എത്തിയത്. പൊലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. തുടർന്ന്  ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചെെൽഡ് ലെെനേയും വിവരമറിയിക്കുകയായിരുന്നു. ചെെൽഡ് ലെെൻ പ്രവർത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുട്ടി ഫയർഫോഴ്സ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുട്ടിയോട് കാര്യം തിരക്കി. 

ഉമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണെന്നാണ് കുട്ടി മറുപടി പറഞ്ഞത്. കാഴ്ചയിൽ വളരെ ക്ഷീണിതനായിരുന്നതിനാൽ കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകിയതായി ഇവർ പറയുന്നു. ഭക്ഷണം കഴിച്ചതോടെ കുട്ടി ഉഷാറായെന്നും അതിന് ശേഷം കുട്ടിയോട് കാര്യങ്ങൾ തിരക്കിയാണ് വീട്ടിൽ വിവരം അറിയിച്ചത്. കുട്ടി അടുത്ത ഒരു സ്കൂളിലാണ് പഠിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവമെന്നും ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടി പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞ് അയച്ചത്. വീട്ടിലെത്തിയ ശേഷമാണ് കുട്ടി പൊലീസ് സ്റ്റേഷനിലേക്കാണ് പോകാൻ ശ്രമിച്ചതെന്ന് ഉമ്മയോട് പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ....

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം.: ഡ്രൈവർ അറസ്റ്റിൽ വിഴിഞ്ഞത്ത് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

Related Articles

Popular Categories

spot_imgspot_img