web analytics

നിലമ്പൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച kidnapping and trying to rape കേസില്‍ പ്രതി നാലു മാസത്തിനു ശേഷം പൊലീസ് പിടിയിലായി.

അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെയാണ് ഇയാളുടെ അതിക്രമമുണ്ടായത്.

തനിച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോൾ ബലം പ്രയോഗിച്ച് പെൺകുട്ടിയുടെ ഷാൾ കൊണ്ട് കൈകൾ പിറകിലേക്ക് കെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ വരുന്നത് കണ്ട ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കാട്ടിൽ ഓടി ഒളിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഏറെ പണിപെട്ടാണ് പ്രതിയിലേക്കെത്തിയത്. പ്രതി നിഷാദിനെ പെൺകുട്ടി പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ നിഷാദ് കുറ്റം സമ്മതിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വണ്ടിപ്പെരിയാറിൽ...

വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ പാസ്സ്പോർട്ട് സീറ്റിൽ മറന്നുവച്ചെന്നു യുവാവ്; ചെന്ന് നോക്കിയ എയർഹോസ്റ്റസ് കണ്ടത്….മലയാളി അറസ്റ്റിൽ

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു ഹൈദരാബാദ് ∙ ദുബായ്–ഹൈദരാബാദ് എയർ...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img