കാസർകോട്: യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവരും കൈമലർത്തി. ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ് എത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് നീക്കം ചെയ്തു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടാണ് സംഭവം.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നാൽപ്പത്താറുകാരൻ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട് ജനനേന്ദ്രിയത്തിയത്തിൽ കുടുങ്ങിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാരുടെ സംഘം ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർമാർ ഫയർഫോഴ്സിന്റെ സഹായ തേടിയത്.
ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘം എത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുമാറ്റിയത്. കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചു മാറ്റയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യലഹരിയിൽ കിടന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാൻ രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.