റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായി; സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണിൽ വിജിലൻസ് പരിശോധന

റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായതിനെ തുടർന്ന്‌ സിവിൽ സപ്ലൈസ് കോർപറേഷന്റെCivil Supplies Corporation കോന്നി(എൻഎഫ്എസ്എ) ഗോഡൗണിൽ വിജിലൻസ് പരിശോധന നടത്തി.

വാതിൽപ്പടി വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരിയുടെ കുറവ് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോർപറേഷന്റെ തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽനിന്നു വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളി രാവിലെ കോന്നിയിലെത്തി പരിശോധന നടത്തിയത്.

താലൂക്കിലെ 139 റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് റേഷൻ അരി എത്തിക്കുന്നത്. ഇതിന്റെ രണ്ട് സബ് ഗോഡൗണുകൾ പൂവൻപാറയിലും മരങ്ങാട്ട് ജങ്ഷന്‌ സമീപവുമുണ്ട്.

മൂന്ന് ഇടങ്ങളിലെയും അരിയുടെ സ്റ്റോക്ക് വിജിലൻസ് പരിശോധിച്ചു. പരിശോധനയിൽ എട്ട് ലോഡ് അരി(800 ക്വിന്റൽ) യുടെ കുറവാണ്‌ കണ്ടെത്തിയത്‌.

ഇവിടെനിന്നു റേഷൻ കടകളിലേക്ക് ലോറികളിൽ ഗോഡൗൺ മാനേജരുടെ നിർദേശപ്രകാരമാണ് കരാറുകാരൻ ലോഡ് എത്തിച്ചു നൽകുന്നത്. എങ്ങനെയാണ് കുറവ് ഉണ്ടായതെന്ന് കണ്ടെത്താനായില്ല.

ഘട്ടം ഘട്ടമായി ഉണ്ടായ കുറവാണോ, ഗോഡൗണിൽ നിന്നു ലോഡ് കയറ്റി പോയതാണോ എന്നത് സംബന്ധിച്ച് തുടർ അന്വേഷണം നടക്കും. വിജിലൻസ്‌ റിപ്പോർട്ട് സർക്കാരിന് കൈമാറിയ ശേഷം മാനേജരടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും. ലോഡിലെ കുറവ് സംബന്ധിച്ച് ആഴ്ചകൾക്ക് മുമ്പ് ശ്രദ്ധയിൽപ്പെടുത്തിയതായി തൊഴിലാളികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം...

ജൂലൈ 4 ദിലീപിൻ്റെ ഭാഗ്യ ദിനം

ജൂലൈ 4 ദിലീപിൻ്റെ ഭാഗ്യ ദിനം കൊച്ചി: ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ...

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ...

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന...

കേരളത്തിൽ വീണ്ടും നിപ?; യുവതി ചികിത്സയിൽ

കേരളത്തിൽ വീണ്ടും നിപ?; യുവതി ചികിത്സയിൽ പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയെന്ന്...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

Related Articles

Popular Categories

spot_imgspot_img