പൈസയില്ല , നയാ പൈസയില്ല. ജീവനക്കാരെ പിരിച്ച് വിട്ട് അഫ്ഹാനിസ്ഥാൻ എംബസി.

ന്യൂഡൽഹി : സാമ്പത്തിക തകർച്ചയിൽ നിന്നും അതിദാരിദ്രത്തിലേയ്ക്ക് അഫ്​ഗാനിസ്ഥാൻ കൂപ്പ് കുത്തുന്നതായി റിപ്പോർട്ട്. ലോകമെങ്ങുമുള്ള രാജ്യത്തിന്റെ എംബസികൾ നിലനിറുത്താൻ പോലും താലിബാൻ സർക്കാരിന് ഫണ്ട് ഇല്ല. ഇതിന്റെ ഭാ​ഗമായി ദില്ലിയിലെ അഫ്​ഗാനിസ്ഥാൻ എംബസിയിലെ ജീവനക്കാരെ പിരിച്ച് വിട്ടു. ഇന്ത്യൻ സ്വദേശികളായ ജീവനക്കാരെ വെള്ളിയാഴ്ച്ചയാണ് പിരിച്ച് വിട്ടത്. മുൻ കൂർ നോട്ടീസ് നൽകാതെയാണ് പിരിച്ച് വിട്ടതെന്ന് ജീവനക്കാർ ആരോപിച്ചു. ഇതിനെതിരെ രണ്ട് ദിവസത്തിനുള്ളിൽ അഫ്​ഗാനിസ്ഥാൻ എംബസിയ്ക്ക് മുമ്പിൽ സമരം നടത്തുമെന്നും പിരിച്ച് വിട്ട ജീവനക്കാർ അറിയിച്ചു. ഇവരോടൊപ്പം നാല് അഫ്​ഗാനിസ്ഥാൻ സ്വദേശികളേയും പിരിച്ച് വിട്ടിട്ടുണ്ട്. പക്ഷെ അവർ സമരമുഖത്ത് ഉണ്ടാകില്ല. ഡ്രൈവർമാർ, അടുക്കള ജീവനക്കാർ, പീയൂൺ തുടങ്ങിയ തസ്തികളിൽ ജോലി ചെയ്യുന്നവരാണ് പിരിച്ച് വിട്ടതിലേറെ പേരുമെന്ന് ഇം​ഗ്ലീഷ് വാർത്താമാധ്യമമായ ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

2021 ഓ​ഗസ്റ്റിലാണ് അഫ്​ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുന്നത്. അതിന് മുമ്പുള്ള കാലത്ത് നിയമിച്ചവർ വരെ ദില്ലിയിലെ എംബസിയിൽ ജോലി ചെയ്യുന്നുണ്ട്. പത്ത് വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഡ്രൈവറേയും പിരിച്ച് വിട്ടിട്ടുണ്ട്. മാസം തോറും 29,000യിരം രൂപയാണ് പലരുടേയും വേതനം.

പിരിച്ച് വിട്ടതിന് പിന്നിൽ നിലവിലെ അംബാസിഡർ ഫരീദ മമൂദസി യുടെ അഴിമതിയാണെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്. എന്നാലദേഹം നിലവിൽ ദില്ലിയിൽ ഇല്ല. ലണ്ടനിൽ ഔദ്യോ​ഗിക സന്ദർശനത്തിലാണ്. കാബൂളിൽ നിന്നും ഫണ്ട് വരാത്തത് കൊണ്ടാണ് ജീവനക്കാരെ പിരിച്ച് വിടേണ്ടി വന്നതെന്ന് അദേഹം ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചു. എംബസിയുടെ പ്രവർത്തനത്തിനായി മറ്റ് വഴികളിലൂടെ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി അദേഹം പറഞ്ഞു. ഈ വർഷം മെയ് മാസത്തോടെ ധനസഹായം നൽകുന്നത് താലിബാൻ സർക്കാർ നിറുത്തി. മറ്റ് വഴികളിലല്ലാതെ എംബിസിയുടെ പ്രവർത്തനം ഭാ​ഗികമായി നിറുത്തേണ്ടി വന്നുവെന്നും അംബാസിഡറുടെ വിശദീകരണത്തിൽ പറയുന്നു.
താലിബാൻ സർക്കാർ മെയ് മാസത്തോടെ ധനസഹായം നൽകുന്നത് നിറുത്തിയെങ്കിലും ജീവനക്കാരുടെ ശമ്പളം മുടക്കിയിരുന്നില്ല. എംമ്പസിയുടെ റിസർവ്വ് ഫണ്ടിൽ നിന്നാണ് പണം നൽകിയിരുന്നത്. എന്നാൽ കരുതൽ ശേഖരവും തീർന്നതോടെയാണ് ജീവനക്കാരെ പിരിച്ച് വിട്ടത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇന്ത്യയിലെ മുഴുവൻ പ്രവർത്തനങ്ങളും നിറുത്തി വയ്ക്കേണ്ടി വരുമെന്നാണ് സൂചന.

തകരുന്ന അഫ്​ഗാനിസ്ഥാൻ

സ്വന്തം കാലിൽ നിൽക്കാൻ കഷ്ട്ടപ്പെടുകയാണ് അഫ്​ഗാനിസ്ഥാൻ. സ്ത്രീകളുടെ സ്വാതന്ത്രം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഐക്യരാഷ്ട്രസഭയുടെ ധനസഹായം പോലും വിലക്കപ്പെട്ടിരിക്കുകയാണ്. ചില രാജ്യങ്ങൾ നൽകുന്ന തുച്ഛമായ സഹായം മാത്രമാണ് സർക്കാരിന്റെ ദൈനംദിനപ്രവർത്തനങ്ങൾക്ക് ഉള്ളത്.മാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ ലഹരി മരുന്ന് നിർമാണവും, വിപണനവും സജീവമായി നടക്കുന്നത് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ വരെ ബാധിച്ചിട്ടുണ്ട്. 2021ലെ കണക്ക് പ്രകാരം അഫ്​ഗാനിസ്ഥാന്റെ ജിഡിപി 1478 കോടി യു.എസ് ഡോളർ മാത്രമാണ്. ജനസഖ്യയുടെ 49 ശതമാനം പേർ ദാരിദ്രരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത് . കൃത്യമായ ചികിത്സ സൗകര്യങ്ങൾ പോലും രാജ്യത്ത് ഇല്ല. അന്താരാഷ്ട്ര കണക്ക് പ്രകാരം ജനിക്കുന്ന ആയിരം കുട്ടികളിൽ 60 പേർ അഞ്ച് വയസിന് മുമ്പ് തന്നെ ​ഗുരുതര രോ​ഗങ്ങൾ ബാധിച്ച് മരിക്കുന്നു. കൃഷിയാണ് അഫ്​ഗാനിസ്ഥാന്റെ ഏക വരുമാനം. ജനസഖ്യയുടെ 80 ശതമാനം പേരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ​ഗോതബ്,ഉരുളകിഴങ്ങ് എന്നിവയാണ് പ്രധാന കൃഷി. ഇത് കൂടാതെ തണുപ്പ് പ്രദേശങ്ങളിൽ ​മുന്തിരി, ആപ്പിൽ എന്നിവയും ഉൽപാദിപ്പിക്കുന്നു. ​മുന്തിരി ഉൽപാദനത്തിൽ ലോകത്തെ പതിനെട്ടാമത്തെ വലിയ രാജ്യമാണ് അഫ്​ഗാനിസ്ഥാൻ.
പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ടൺ പുതിയ പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ​ഗണ്യമായി വർദ്ധിപ്പിച്ച് വരുമാനം കൂട്ടാനാണ് താലിബാൻ സർക്കാർ ശ്രമിക്കുന്നത്.മുന്തിരി കൂടാതെ മാതളനാരങ്ങ, മധുരമുള്ള തണ്ണിമത്തൻ, മൾബറി എന്നിവയ്ക്കും അഫ്​ഗാനിസ്ഥാൻ പ്രശസ്തമാണ്.
വടക്കൻ, പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യകൾ പിസ്ത കൃഷിക്ക് പണ്ടേ പേരുകേട്ടതാണ്.

Read Also:ഇന്ത്യയെ തള്ളിപറഞ്ഞ് അമേരിക്ക

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!