അബുദാബി: ഭാഗ്യ പരീക്ഷണത്തിൽ വീണ്ടും ഇന്ത്യക്കാർക്ക് സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് ഭാഗ്യം തുണച്ചത്. 22 ലക്ഷം രൂപ (100,000 ദിർഹം) വീതമാണ് സമ്മാനത്തുക.AED 100,000 prize in Abu Dhabi Big Ticket draw
സമ്മാനം ലഭിച്ച മൂന്നാമൻ ലബനന്‍ സ്വദേശിയാണ്. തമിഴ്നാട് സ്വദേശികളായ അസാന, ബഷീർ, ലബനന്‍ സ്വദേശി ഫുആദ് ഖലീഫെ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.
ഏതാണ്ട് 20 വർഷത്തോളമായി അസാന ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തിവരുകയായിരുന്നു. 60കാരനായ ഇയാൾ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
‘ഇത്രയും കാലം ടിക്കറ്റെടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതിൽ നിരാശയുണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി – അസാന പറയുന്നു.
മകന്റെ പഠനാവശ്യങ്ങൾക്കു വേണ്ടി ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം 2004ൽ യുഎഇയിലെത്തിയ 44കാരനായ ബഷീർ 20 സുഹൃത്തുക്കളോടൊപ്പമാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.
ദുബായിൽ സെയിൽസ്മാനായ ബഷീർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു. ലബനനിലെ ബെയ്റൂത്ത് സ്വദേശിയായ 51കാരൻ ഫുആദ് ഖലീഫെ 2014ലാണ് യുഎഇയിലെത്തിയത്. അഗ്രികൾചറൽ എൻജിനീയറായ ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തിവരികയാണ്.