web analytics

ഒരേ തൊഴിലിൽ ഒരു കൂട്ടം പ്രഭുകുലജാതരും മറ്റൊരുകൂട്ടർ സാധാരണക്കാരും; സീനിയർ അഡ്വക്കറ്റ്​ പദവി അപരിഷ്കൃതം; മാറ്റം വേണമെന്ന്​ അഭിഭാഷകർ

സീനിയർ അഡ്വക്കറ്റ്​ പദവി അപരിഷ്കൃതമാണെന്നും അതിന് മാറ്റം വേണമെന്നും​ അഭിഭാഷകർ.
അഡ്വക്കറ്റ്സ് ആക്ട് വകുപ്പ് 16(2)​​ പ്രകാരം അഭിഭാഷകരെ സീനിയർ അഭിഭാഷകർ എന്നും സാധാരണ അഭിഭാഷകരെന്നും തരംതിരിക്കുന്നതിനെതിരെ അഭിഭാഷകർക്കിടയിൽ ഭിന്നത.Advocates say that the senior advocate position is uncivilized and needs to be changed

ഒരേ ജോലി ചെയ്യുന്നവരിൽ കുറച്ചു പേർക്ക്​ മാത്രം പ്രത്യേക പദവിയും ആനുകൂല്യങ്ങളും നൽകുന്നത്​ ഒരേ തൊഴിലിൽ ഒരു കൂട്ടം പ്രഭുകുലജാതരും മറ്റൊരുകൂട്ടർ സാധാരണക്കാരും എന്നനിലയിൽ വേർതിരിവുണ്ടാക്കുന്നുവെന്നാണ്​ ഈ രീതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്​.

അഡ്വക്കറ്റ്സ് ആക്ട് വകുപ്പ് 16(2)​​ ബ്രിട്ടീഷ് അടിമത്വ ഭരണത്തിന്‍റെ ബാക്കി പത്രമാണെന്നു ചൂണ്ടിക്കാട്ടി ഹൈകോടതി അഭിഭാഷകൻ ജോൺസൺ മനയാനി അഭിഭാഷകർക്ക്​ കത്തയ​ച്ചതോടെയാണ്​ വിഷയം ചൂടുപിടിച്ചത്​.

നേരത്തെ ഇക്കാര്യം ഉന്നയിച്ച്​ കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർ ജനറലിനും അദ്ദേഹം കത്തയച്ചിരുന്നു. നിയമത്തിൽ അസാധാരണ വൈദഗ്‌ധ്യം പ്രകടിപ്പിക്കുന്നവർക്കും ഏതെങ്കിലും പ്രത്യേക വിഷയത്തിൽ അസാധാരണ പ്രകടനം നടത്തുന്നവർക്കും സീനിയർ കൗൺസിൽ സ്ഥാനം അവകാശപ്പെടാമെന്നാണ്​ വകുപ്പ് 16(2)​​ പറയുന്നത്​.

ഇതിന്റെ അടിസ്ഥാനത്തിൽ 2000 ജനുവരി 18ന് ഹൈകോടതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. ചട്ടം മൂന്നു പ്രകാരം കുറഞ്ഞ പ്രായ യോഗ്യത 45 വയസ്സാണ്​. 15 വർഷത്തെ അഭിഭാഷക പരിചയമുണ്ടാകണം.

10 വർഷത്തെ വരുമാന നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണം. സീനിയറാകാനുള്ള അപേക്ഷ നൽകുന്നതിന് മുമ്പുള്ള മൂന്നു വർഷത്തെ വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ കുറയരുത്​.

ചട്ടം അഞ്ചു പ്രകാരമുള്ള അപേക്ഷ ​ഫോറത്തിൽ ചോദ്യാവലി 14ൽ അപേക്ഷകൻ കേന്ദ്ര-സംസ്ഥാന സർക്കാർ പാനലുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ്​. ചട്ടം ആറുപ്രകാരം അപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിമാരിൽ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷം നിർബന്ധമാണ്​.

2018 ജനുവരി 10 നു ഈ ചട്ടങ്ങൾ പരിഷ്​ക്കരിച്ചു. ഇന്ദിര ജയ്‌സിങ് കേസി​ന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്​. എന്നിട്ടും വരുമാന നികുതി സംബന്ധിച്ച ചോദ്യവും കേന്ദ്ര-സംസ്ഥാന പാനലുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും നീക്കം ചെയ്യാത്തതിനെതിരെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും, രജിസ്ട്രാർ ജനറലിനും പരാതി നൽകി.

2024 ജൂലൈ 18 നു കേരള ഹൈകോടതി മുതിർന്ന അഭിഭാഷകർക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

പ്രായം, അഭിഭാഷകവൃത്തി യോഗ്യത, തെരഞ്ഞെടുപ്പിലെ വോട്ട് എന്നിവയിൽ മാറ്റമില്ല. പക്ഷേ, വരുമാന നികുതി, കേന്ദ്ര സംസ്ഥാന സർക്കാർ പാനലുകളിലെ സാന്നിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി.

അപേക്ഷകന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന പരിശോധന കർശനമാക്കി. എങ്കിലും, അഡ്വക്കറ്റ്സ് ആക്ടിൽ നിന്നും നീക്കം ചെയ്യേണ്ട വകുപ്പാണ് 16(2) എന്ന്​ സഹപ്രവർത്തകർക്കായി തയാറാക്കിയ കത്തിൽ അഡ്വ. ജോൺസൺ മനയാനി പറയുന്നു.

കോടതികളിൽ മുതിർന്ന അഭിഭാഷകർക്ക് ജഡ്‌ജിമാർ നൽകുന്ന അനാവശ്യ ബഹുമാനം തെറ്റായ പ്രവണതകൾക്ക് വഴിവെക്കും. കോടതി നടത്തിപ്പ് കക്ഷികൾ വിഡിയോയിൽ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതിർന്ന അഭിഭാഷകർക്ക് മാത്രമേ ഉത്തരവ് ലഭിക്കൂ എന്ന ധാരണയുണ്ടാകും.

ഇന്ദിരാ ജയ്‌സിങ് കേസിൽ വകുപ്പ് 16(2)ന്റെ ഭരണഘടനാ അധിഷ്ഠിതമായ സാധുതയെ പറ്റി പരാമർശിക്കുകയോ വാദം കേൾക്കുകയോ ഉണ്ടായിട്ടില്ല.

എന്നാൽ മുതിർന്ന അഭിഭാഷകർ സമൂഹത്തോടു കാണിക്കേണ്ട ബാധ്യതകളെപറ്റി ഇന്ദിര ജയ്സിങ. കേസിൽ പരാമർശമുണ്ട്. അവർ അത് പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.

ഈ നിയമ വകുപ്പ് മാറ്റുന്നതിനു വേണ്ടി പൊരുതേണ്ടത് ഈ നാട്ടിലെ യുവ അഭിഭാഷകരാണ്. പ്രായമായവരല്ല. കേരളത്തിലെ മുതിർന്ന അഭിഭാഷകർ മറ്റു സംസ്ഥാനങ്ങളിൽ പോയി കേസ് നടത്തുമ്പോൾ, കേരള ബാറിന്‍റെ മാനം പോകാതെ നോക്കേണ്ടത് അവരുടെ ചുമതലയാണെന്നും കത്തിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം തിരുവനന്തപുരം:...

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ...

കാത്തിരിപ്പിന് വിരാമം; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: വിശ്വാസികൾ കാത്തിരുന്ന ആ പുണ്യനിമിഷം എത്തിച്ചേർന്നു. സംസ്ഥാനത്ത് നാളെ ചെറിയ...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി ഭോപ്പാൽ:...

Related Articles

Popular Categories

spot_imgspot_img