കണ്ണൂർ: കണ്ണൂര്‍ ജില്ലയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ അഡ്വ. കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് രാജി വെച്ച പി പി ദിവ്യയുടെ പകരക്കാരിയായാണ് രത്‌നകുമാരിയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുതിയത്.(Adv. K Ratnakumari elected as the President of Kannur District)
തെരഞ്ഞെടുപ്പിൽ രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ആണ് ലഭിച്ചത്. എന്നാൽ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടര്‍ അരുണ്‍ കെ വിജയന്റെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് വിലക്കെന്നാണ് പൊലീസിന്റെ പ്രതികരണം.
കഴിഞ്ഞദിവസം ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു; യുവാവ് ജീവനൊടുക്കിയത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്ന്; പരാതി നൽകി കുടുംബം