ചെരുപ്പ് മാറിയിട്ടു; ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഏഴാം ക്ലാസുകാരനെ വീട്ടിൽ കയറി തല്ലിയത് പ്ലസ്ടു വിദ്യാര്‍ഥി
കോഴിക്കോട്: ചെരുപ്പ് മാറിയെന്നാരോപിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് ആക്രമണമേറ്റത്.
ഇതേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് മർദനം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിദ്യാർഥിയുടെ വീട്ടിലെത്തിയാണ് ആക്രമണം നടന്നത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ചേട്ടനെ കാണാനെത്തിയ സമയത്ത് ചെരുപ്പ് മാറിയെന്ന കാരണമാണ് തർക്കത്തിനും തുടർന്ന് മർദനത്തിനും ഇടയാക്കിയതെന്ന് കുടുംബം വ്യക്തമാക്കി. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്.
അമ്മ ഇടപെട്ട് പിടിച്ചുമാറ്റിയതോടെയാണ് കൂടുതൽ ഗുരുതര പരുക്കുകളിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന് മാതാവ് തിരുവമ്പാടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജാതിവിവേചനവും ഗൗരവമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary
An Adivasi seventh-grade student was allegedly brutally assaulted by a Plus Two student over an argument related to footwear in Kozhikode’s Koodaranji. The attack reportedly took place at the victim’s home, leaving the child injured. Police have launched an investigation into the incident.
adivasi-student-assaulted-over-footwear-argument-kozhikode
Kozhikode assault, Adivasi student attack, school violence, juvenile assault, Kerala crime, caste discrimination, Koodaranji, Tiruvambady police









