തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ മന്ത്രിമാരടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് മുതിരാതെ ആഭ്യന്തര വകുപ്പ്.ADGP MR Ajithkumar has been moved from the post of law and order
ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ എ.ഡി.ജി.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കൈക്കൂലി അടക്കമുള്ളവയിൽ സമ്മർദങ്ങൾക്കൊടുവിൽ അന്വേഷണത്തിന് മുതിർന്ന സർക്കാർ ഫോൺ ചോർത്തൽ ആരോപണം കണ്ടില്ലെന്ന് നടിക്കുകയാണ്.
അൻവറിന്റെ ആരോപണത്തിൽ ഏറ്റവും ഗുരുതരമായതായിരുന്നു മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോൺ എ.ഡി.ജി.പി രഹസ്യമായി ചോർത്തിയെന്നത്.
അതേ സമയം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തും. പകരം എ.ഡി.ജി.പി. മനോജ് ഏബ്രഹാമിനു ക്രമസമാധാനത്തിന്റെ ചുമതല നല്‍കുമെന്നാണു സൂചന.
അഴിമതി നിരോധന നിയമം 17 (എ) പ്രകാരമുള്ള വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ചുമതലയില്‍ തുടരുന്നതു ശരിയല്ലെന്നു വിലയിരുത്തിയാണ് അജിത് കുമാറിനെ മാറ്റിനിര്‍ത്തുന്നത്.
അതേ സമയം, അജിത് കുമാറിനെതിരേ കേസെടുക്കാതെ പ്രാഥമികാന്വേഷണം മാത്രമാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തുന്നത്. ആരോപണങ്ങളില്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണു കണ്ടെത്തുന്നതെങ്കില്‍ അന്വേഷണത്തിനു ശിപാര്‍ശ ചെയ്യാം. കുറ്റക്കാരനല്ലെന്നു കണ്ടാല്‍ തിരിച്ചുവരാന്‍ അവസരം നല്‍കും.
അഖിലേന്ത്യാ സര്‍വീസിലുള്ള എം.ആര്‍. അജിത്കുമാറിനെതിരേ നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ നടപടി പാടുള്ളൂവെന്നു കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തില്‍നിന്നു ഡി.ജി.പിക്കു നിര്‍ദേശം ലഭിച്ചിരുന്നു. അതുകൊണ്ടാണു പ്രഥമികാന്വേഷണം നടത്തുന്നത്.
ആറു മാസത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. എസ്.പി. ജോണിക്കുട്ടിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-ഒന്നിനാണ് അന്വേഷണച്ചുമതല. എസ്.പി. സുജിത് ദാസിനെതിരായ പരാതികളും ഇതേ യൂണിറ്റാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ 19നു വൈകിട്ടാണു സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹേബിന്റെ ശിപാര്‍ശയില്‍ എം.ആര്‍. അജിത്കുമാറിനും സസ്‌പെന്‍ഷനിലുള്ള എസ്.പി: എസ്. സുജിത്ദാസിനുമെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടത്.
അജിത്കുമാറിനെ മാറ്റിനിര്‍ത്തണമെന്നു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷ എം.എല്‍.എയായ പി.വി. അന്‍വര്‍, അജിത് കുമാറിനും സുജിത് ദാസിനുമെതിരേ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും ആരോപണങ്ങള്‍ അന്‍വര്‍ ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണു വിജിലന്‍സ് അന്വേഷണത്തിനു പോലീസ് മേധാവി ശിപാര്‍ശ നല്‍കിയത്.
ഈ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചശേഷം ആഭ്യന്തര- വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
എ.ഡി.ജി.പി.ക്കെതിരായി നേരിട്ട് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നിര്‍ദേശം വരുന്നതുവരെ പ്രാഥമിക പരിശോധന വേണ്ടെന്ന നിലപാടിലുമായിരുന്നു വിജിലന്‍സ്. ഇതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.”