അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ല; തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലും ഇടപെട്ട് എഡിജിപി എംആർ അജിത് കുമാർ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലും ഇടപെട്ട് എഡിജിപി എംആർ അജിത് കുമാർ. ADGP MR Ajith Kumar intervened in the investigation against him

എംആർ അജിത് കുമാറിനെതിരെ ഇടത് എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ അജിത് കുമാർ വ്യക്തമാക്കുന്നത്.

ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിൽ ഐജി സ്പർജൻ കുമാർ, തൃശൂർ ഡിഐജി തോംസൺ ജോസ്, ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനൻ, ഇൻ്റലിജൻസ് എസ്പി ഷാനവാസ് എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.

അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് അജിത് കുമാർ ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ഉള്ളടക്കം. സാധാരണ​ഗതിയിൽ സർക്കാരോ ഡിജിപിയോ ആണ് ഇത്തരം നിർദ്ദേശം നൽകേണ്ടത്. അതിനു പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്.

അതേസമയം, ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും.

പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പിവി അൻവറിൻറെ ആക്ഷേപം.

ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും.

അതേസമയം, ആർഎസ്എസ് ബന്ധമടക്കം ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും.

ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും ചർച്ചക്ക് വരും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പാർട്ടി നേതൃയോഗം ഇന്ന് പൊതു രാഷ്ട്രീയ സാഹചര്യവും സംഘടനാ വിഷയങ്ങളുമാണ് ചർച്ചക്ക് എടുക്കുന്നത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അതിൻമേൽ സർക്കാരും സിപിഎമ്മും സ്വീകരിച്ച നടപടികളിലും പാർട്ടി നയരൂപീകരണം നടത്തും.

ഇന്നലെ ആരംഭിച്ച സംസ്ഥാന നിർവാഹക സമിതിയിൽ സംഘടനാ വിഷയങ്ങളാണ് പരിഗണിച്ചത്. പാർട്ടി പത്രത്തിന്റെയും മാസികയുടെയും പ്രചാരണം ശക്തമാക്കുക, സർവ്വമത സമ്മേളനം നടത്തുന്നത് ആലോചിക്കുക തുടങ്ങിയ വിഷയങ്ങളിൽ ആലോചനകൾ നടന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിക്കും എതിരെ ഉയർന്നുവരുന്ന അരോപണങ്ങൾ ഇടതുമുന്നണിയെ തന്നെ പ്രതിരോധത്തിലാക്കുന്നതാണെന്ന പൊതുവികാരം സിപിഐ നേതാക്കൾക്കുണ്ട്. സംസ്ഥാന നിർവാഹ സമിതിയിലെ തീരുമാനം സിപിഐ, സിപിഎമ്മിനെ അറിയിക്കും

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img