web analytics

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ റീൽസുകളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ച് സൈബറിടങ്ങളിൽ താരമാണ്. രേണുവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ വരാറുമുണ്ട്. സുധിയുടെ മരണശേഷം രേണുവിനും കുട്ടികൾക്കുമായി കെച്ച്ഇഡിസി എന്ന കൂട്ടായ്‍മ വീട് നിർമ്മിച്ച് നൽകിയിരുന്നു.

ഇതിന്റെ നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രേണു നടത്തിയ പ്രസ്താവനകളും നേരത്തെ വിവാദമായിരുന്നു. ഇപ്പോഴിതാ, രേണുവിനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്തെത്തിയിരിക്കുകയാണ്.

താനും സുധിയും തമ്മിലുള്ള കുടുംബ ജീവിതം തകർത്തത് രേണുവാണെന്ന് വീണ എസ് പിള്ള പറയുന്നത്. രേണു സുധി ലോക ഫ്രോഡാണെന്നും വീണ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് രേണുവിനെതിരെ വീണ ഇത്തരത്തിൽ ​ഗുരുതര ആരോപണങ്ങളുയർത്തുന്നത്. രേണുവിന്റെ പിതാവ് തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുത്തിരുന്നില്ലെന്നും വീണ വീഡിയോയിൽ കുറ്റപ്പെടുത്തുന്നുണ്ട്. സുധി മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നും, അതിനെല്ലാം തന്റെ ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.

വീണ എസ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ:

‘‘ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മിൽ എന്താണ് പ്രശ്നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാൻ കൊല്ലം സുധിയുടെ മുൻ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാൻ എന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണുസുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുൻപൊരു വോയ്‌സ് മാത്രം ആയി വന്നത്. സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അവർക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഇതുവരെ മിണ്ടാതിരുന്നത്.

പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയിൽ വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ എന്റെ ഐഡിയിൽ ലൈവ് വരുന്നത്. എന്റെ മുഖം വിരൂപമായതുകൊണ്ടല്ല ഇതുപോലെ വന്നു പറയാത്തത്. കുറച്ചു മാന്യത ഉള്ളതുകൊണ്ടാണ്. ഞാൻ രേണുവിന്‌ ഒരു ചീത്തപ്പേര് ഉണ്ടാക്കണം എന്ന് കരുതിയിട്ടില്ല. പക്ഷേ പുള്ളിക്കാരി പറഞ്ഞുപറഞ്ഞ് അതിരു കടന്നപ്പോൾ എനിക്ക് പറയാതിരിക്കാൻ കഴിയില്ല.

ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവർഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാൻ ഞാൻ രേണുവിനെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവൾ എന്നോട് സംസാരിച്ചത്. പക്ഷേ അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു, ഞാൻ അവൾക്ക് മെസ്സെഞ്ചറിൽ കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്ന്. അത് പച്ചക്കള്ളമാണ്, അവൾക്ക് എന്നെ നന്നായി അറിയാം. അവൾ കള്ളംപറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ഇവൾ പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുത്.

അവൾക്ക് ആരോടും കടപ്പാടില്ല. ഞാൻ അവളെ കണ്ടു സംസാരിച്ചിട്ടില്ല, പക്ഷേ ഫോൺ ചെയ്തു സംസാരിച്ചിട്ടുണ്ട്. ആദ്യം മെസ്സേജ് അയച്ചു പിന്നീട് വിളിച്ചു സംസാരിച്ചു. പിന്നീട് രേണു എന്നോട് പറഞ്ഞ ഒരു കാര്യം കിച്ചു എന്നെ ആലപ്പുഴ ഒരു കല്യാണത്തിന് കണ്ടിരുന്നു, നിങ്ങൾ കുടുംബമായി എല്ലാവരും ഉള്ളതുകൊണ്ടാണ് വന്നു സംസാരിക്കാത്തത് എന്ന്. ഞാൻ ചോദിച്ചു അവൻ കാറ്ററിങ്ങിനു പോകുന്നുണ്ടോ? പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നതാണ് എന്ന് അവൾ പറഞ്ഞു. പിന്നെ അവൾ പറഞ്ഞു ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിക്കുകയാണ് , സുധിക്ക് കിച്ചുവിനോട് ആണ് സ്നേഹം, എന്നെ മൈൻഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോൾ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

രേണുവിന്റെ അച്ഛൻ തൂങ്ങിച്ചാകാൻ പോകുന്നു എന്നുപറഞ്ഞ് ഇന്നലെ ഒരാൾ വിഡിയോ ഇട്ടിട്ടുണ്ടായിരുന്നു, അതിനു കാരണം എന്താണെന്ന് എനിക്കറിയാം. അത് എന്റെ ഫോണിൽ ഉണ്ട്. പക്ഷേ അതൊന്നും ഞാൻ പുറത്തുവിടുന്നില്ല. ഇനിയിപ്പോ എന്നെപ്പറ്റി വളരെ മോശമായി ഇവർ പറയാൻ സാധ്യതയുണ്ട്. പക്ഷേ എനിക്ക് പേടിയില്ല, എനിക്ക് എന്നെ അറിയാവുന്നവരോടു മാത്രം ബോധിപ്പിച്ചാൽ മതി.

ഞാൻ സുധിയുമായി ഒരുമിച്ചു ജീവിക്കുന്ന സമയത്താണ് ഈ രേണു സുധിക്കു മെസ്സേജ് അയക്കുകയും അതു ഞാൻ കാണാനിടയാവുകയും ചെയ്‌തത്‌. ഡിസംബർ 15നാണ് ഞാൻ ഇവരുടെ മെസ്സേജ് ആദ്യമായി പിടിക്കുന്നത്. അതിന്റെ അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. അന്നേ സുധി എന്റെ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്ന് മരിച്ച ആളാണ്. ഞാൻ അവൾക്ക് കുണുകുണാ മെസ്സേജ് അയയ്ക്കുന്നു എന്ന് അവൾ പറഞ്ഞു. പക്ഷേ നിങ്ങൾ ഒന്ന് മനസ്സിലാക്കണം നന്നായി പോയിക്കൊണ്ടിരുന്ന ഒരു കുടുംബം അടിച്ചു തകർത്ത ഒരാൾക്ക് നമ്മൾ വീണ്ടും വീണ്ടും മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ.

അവിടെ നിന്ന് പോയതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായില്ല, കാരണം ഞാനിപ്പോൾ നന്നായി ജീവിക്കുന്നു. അന്നെന്റെ കരിയർ വരെ മോശമായി അതെല്ലാം ഇപ്പോൾ ഞാൻ തിരിച്ചു പിടിച്ചു. അതിലൊന്നും എനിക്ക് സങ്കടമില്ല. കോടതിയിൽ വച്ച് പിരിഞ്ഞപ്പോൾ തന്നെ സുധി എനിക്ക് മരിച്ചുകഴിഞ്ഞു. ഞങ്ങൾ പിരിഞ്ഞപ്പോൾ ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടും പാലിച്ചിട്ടുണ്ട്. ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. അവൾ പറഞ്ഞ ഒരു കാര്യമുണ്ട് ഈ പറയുന്ന സ്ത്രീക്ക് സുധിയിൽ മക്കളൊന്നും ഇല്ലല്ലോ എന്ന്, ഒരാൾ ഒരാളെ വിവാഹം കഴിക്കുന്നത് മക്കൾ ഉണ്ടാകാൻ മാത്രം ആണോ. വിവരം കെട്ട കാര്യം മാത്രമാണ് അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതി പറഞ്ഞത്.

മരിച്ച ഒരാളെപ്പറ്റി കുറ്റം പറയാൻ എനിക്ക് താല്പര്യമില്ല. കുറെ ആളുകൾ പറയുകയുണ്ടായി കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ല എന്നൊക്കെ. കിച്ചു എന്ന മകൻ എന്റെ കൂടെ അല്ല നിന്നത്, അവന്റെ അച്ഛന്റെ വീട്ടിലാണ് നിന്നത്. എനിക്ക് അവനെ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അവനെ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങളായി അവനെ കണ്ടിട്ട്. ഞാനും സുധിയും നല്ല തിരക്കുള്ള ആർടിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ടു എനിക്ക് അവനെ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.

കാവനാട് പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്. നന്നായിട്ട് പോയിക്കൊണ്ടിരുന്നു ഒരു കുടുംബത്തെ അടിച്ചു തകർത്തവൾക്ക് നമ്മൾ പിന്നെയും പിന്നെയും കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ?. ഈ രേണുവിന്റെ അച്ഛൻ തങ്കച്ചൻ സുധിയെ കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട് അതൊക്കെ എനിക്ക് അറിയാം. സുധി ചേട്ടൻ മരിക്കുന്നതിന് മുൻപ് ഞാൻ സുധിച്ചേട്ടനെ കണ്ടിരുന്നു. മെയ് 20ാം തീയതിയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്നു എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു, അതൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. അത് തെളിയിക്കാൻ ഇപ്പോൾ സുധി ജീവിച്ചിരിപ്പില്ല.

പക്ഷേ എന്റെ ഭർത്താവിന് അറിയാം, അദ്ദേഹം സുധിച്ചേട്ടനെ കണ്ടിരുന്നു. അന്ന് കുറെ ഞങ്ങൾ സംസാരിച്ചു, അത് എന്നോടൊപ്പം ഉള്ള ആളുകൾക്ക് അറിയാം. അവസാനമായി അന്ന് കാണാൻ കഴിഞ്ഞു. പിന്നെ ഞാൻ അറിയുന്നത് സുധി മരിച്ചു എന്നതാണ്. പുള്ളിയെപ്പറ്റി ഒരുപാട് പേര് ഇപ്പോൾ പറയുമ്പോൾ എനിക്ക് വിഷമം ഉണ്ട്. ഞാൻ ഇതുവരെ അദ്ദേഹത്തിന് മോശം ആകുന്ന ഒരുകാര്യവും ചെയ്തിട്ടില്ല. മരിച്ചിട്ടും സമാധാനം കിട്ടാത്ത വ്യക്തിയാണ് സുധി ചേട്ടൻ. അദ്ദേഹത്തിന്റെ ആത്മാവിന് സ്വസ്ഥത കിട്ടട്ടെ. എന്നെ ഫീൽഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് അദ്ദേഹം എന്റെ ഗുരുനാഥനാണ്. എന്റെ മുൻ ഭർത്താവ് എന്നതിലുപരി എന്റെ ഗുരുനാഥൻ എന്ന് പറയാനാണ് എനിക്കിഷ്ടം. സുധി ചേട്ടന് ഒരിക്കലും കൊല്ലം വിട്ടുപോകാൻ ആഗ്രഹമില്ലാത്ത ആളാണ്. പക്ഷേ അദ്ദേഹം എങ്ങനെ കോട്ടയത്ത് പോയി എന്ന് അറിയില്ല.

സുധി മരിച്ചിട്ട് ഞാൻ ആ വീട്ടിൽ കയറിയില്ല എന്ന് പറയുന്നുണ്ട്. പക്ഷേ അങ്ങനെ അല്ല, അദ്ദേഹം മരിച്ചപ്പോൾ ഞാൻ പോയി, അദ്ദേഹത്തിന്റെ ബോഡി എടുത്തപ്പോൾ തിരിച്ചു പോയി. ഒരിക്കലും അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന്റെ പേരിൽ സെലിബ്രിറ്റി ആകാൻ ശ്രമിച്ചിട്ടില്ല. ഞാൻ പുള്ളിയെ വിറ്റു ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ ഒരു ആർടിസ്റ്റാണ്. ആ രീതിയിൽ കഷ്ടപ്പെട്ട് ജീവിച്ചു വന്ന ആളാണ്. നാടകങ്ങളും നൃത്തപരിപാടികളും ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരു കലാകാരിയാണ് ഞാൻ. സുധി എന്ന വ്യക്തിയും ഞാനുമായുള്ള ബന്ധം വിട്ടപ്പോൾ തന്നെ എനിക്ക് അദ്ദേഹം മരിച്ചുകഴിഞ്ഞു, പിന്നീട് പുള്ളിയുടെ ഒരു കാര്യവും ഞാൻ അന്വേഷിച്ചിട്ടില്ല. സുധിയും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞാൻ അത്യാവശ്യം കുഴപ്പമില്ലാതെ മാന്യമായി ജീവിക്കുന്ന ഒരാളാണ്. ഇതും കൂടി എനിക്ക് എടുത്തു തലയിൽ വയ്ക്കേണ്ട കാര്യമില്ല.

English Summary :
Actress Veena S. Pillai, who claims to be the ex-wife of Kollam Sudhi, has come forward with serious allegations against Renu

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; തലവേദനയ്ക്ക് ചികിത്സ തേടിയതായി കുടുംബം

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാസർകോട് ∙ അതീവ ദാരുണമായ ഒരു...

സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ

സ്വപ്നമായ ബിരുദദാനച്ചടങ്ങിന് പണം ഇല്ല; സാമ്പത്തിക പ്രതിസന്ധി മറികടന്ന അഭിമാനം ബിരുദദാനച്ചടങ്ങ് ഏതൊരു...

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെ…! മുന്നറിയിപ്പ് നൽകി പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ

ഏറ്റവും വലിയ സാമ്പത്തിക തകർച്ച മുന്നറിയിപ്പ് നൽകി സാമ്പത്തിക എഴുത്തുകാരൻ“ലോക ചരിത്രത്തിലെ...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ്...

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും...

Related Articles

Popular Categories

spot_imgspot_img