നടി രന്യ റാവുവിന് 102 കോടിയുടെ പിഴ
ബംഗളൂരു: കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ നടി രന്യ റാവുവിന് 102 കോടി രൂപ പിഴചുമത്തി റവന്യൂ ഇന്റലിജൻസ്. രന്യക്കൊപ്പം മറ്റുമൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ഡിജിപി രാമചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ റാവു.
മാർച്ചിലാണ് 12.56 കോടിരൂപയുടെ സ്വർണവുമായി രന്യയെ പിടികൂടിയത്. വിമാനത്താവളത്തിൽ പൊലീസ് അകമ്പടിയോടെ സുരക്ഷാപരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രത്തിൽ നിന്നടക്കം സ്വർണം കണ്ടെത്തുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് 2.06 കോടിയുടെ കറൻസികളും 2.67 കോടിയുടെ സ്വർണവും പിടിച്ചെടുത്തിരുന്നു.
സ്വർണക്കടത്തുകാരിയായി പ്രവർത്തിച്ചിരുന്ന രന്യ ഒരുവർഷത്തിനിടെ മുപ്പതുതവണയാണ് ദുബായിലേക്ക് യാത്ര ചെയ്തത്. ഇതെല്ലാം സ്വർണം കടത്താൻ വേണ്ടിയായിരുന്നു. ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കമ്മിഷനായി ലഭിച്ചിരുന്നത്.
ഓരോയാത്രയിലും ഇങ്ങനെ ലക്ഷങ്ങൾ രന്യയ്ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡിജിപിയുടെ വളർത്തുമകളെന്ന സ്വാധീനവും പൊലീസ് സുരക്ഷയും ഉപയോഗപ്പെടുത്തി പരിശോധന ഇല്ലാതെ വിമാനത്താവളത്തിന് പുറത്തുകടക്കാനാവുന്നത് കടത്ത് എളുപ്പമുള്ളതാക്കി.
ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രാമചന്ദ്രറാവു ചിക്കമംഗളൂരു സ്വദേശിനിയെ പുനർവിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ മകളാണ് രന്യ.
വൻ വിജയമായ മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ സിനിമയിലെത്തുന്നത്. തുടർന്ന് തമിഴ് സിനിമയായ വാഗ, കന്നഡയിലെ പട്ടാക്കി എന്നിവയിൽ അഭിനയിച്ചിരുന്നു.
പക്ഷേ, പിന്നീട് സിനിമാരംഗത്ത് അധികം സജീവമായിരുന്നില്ല. ഈ സമയത്താണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞത്.
കഞ്ചാവുമായി യുവതി പിടിയില്‍
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.
വേളി ടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വെട്ടുകാട് ബാലനഗറിലുളള ഒരാള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് യുവതി ഡാന്‍സാഫിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീരദേശ മേഖല കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ കഞ്ചാവ് വില്‍ക്കുന്നതായി സിറ്റി ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടാനായത്.
ബംഗളൂരു, അസം എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാലിരട്ടിയോളം വിലയ്ക്കാണ് സംഘം വില്‍ക്കുന്നത്.
യുവതിയുടെ ഭര്‍ത്താവ് കാര്‍ലോസിനെ 150 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിപ്പോള്‍ ജാമ്യത്തിലാണെന്നും ഡാന്‍സാഫ് ടീം അറിയിച്ചു.
Summary: Actress Ranya Rao, foster daughter of DGP Ramachandra Rao, has been fined ₹102 crore by the Directorate of Revenue Intelligence in a multi-crore gold smuggling case.