കോഴിക്കോട്: സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ കുറിച്ച് തുറന്നു പറഞ്ഞ് നടി പത്മപ്രിയ. സിനിമയിൽ പുരുഷ മേധാവിത്തമാണെന്ന് നടി പറഞ്ഞു. പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് സിനിമയിൽ പ്രാധാന്യമെന്നും നടി പറഞ്ഞു. മടപ്പള്ളി ഗവ. കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.(Actress Padmapriya says that director beat her in front of everyone during shooting)
ഒരു സീൻ എടുക്കുമ്പോൾപോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു. ‘മൃഗം സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ അടിച്ചത്. എന്നാൽ വാർത്തകൾ പ്രചരിച്ചത് ഞാൻ സംവിധായകനെ അടിച്ചു എന്നാണ്. ആ സിനിമയിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയെന്നും പത്മപ്രിയ പറഞ്ഞു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ലെന്നും നടി വ്യക്തമാക്കി. ടെക്‌നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം നൽകുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെക്കിടക്കേണ്ട അവസ്ഥയാണെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.