തിരുവനന്തപുരം: നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി. പട്ടത്തും പേരൂര്‍ക്കടയിലുമായി 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.(Actress Dhanya Mary Varghese’s Properties Seized in Flat Fraud Case)
ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടിയ്ക്കും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ കേസെടുത്തിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിയെന്നുമുള്ള പരാതിയിലാണ് കേസ് എടുത്തിരുന്നത്.