നടി ഭാമ കഴിഞ്ഞ മെയിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ഇപ്പോളിതാ മകൾക്ക് ലളിതമായ പിറന്നാൾ ആശംസകൾ നേരുകയാണ് ഭാമ. എന്റെ ബാറ്റ്മാന് നാല് വയസ്സെന്ന കുറിപ്പോടെ ഒരു ചിത്രം സ്റ്റോറിയായും താരം പങ്കുവച്ചിട്ടുണ്ട്. Actress Bhama wishes her daughter a simple birthday
മകൾ ഗൗരിയുടെ നാലാം പിറന്നാളിന് കെെയിൽ ഒരു ബൊക്കയുമായി മകളെ മാറോട് ചേർത്തുപിടിച്ചുക്കൊണ്ടുള്ള ചിത്രമാണ് ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘Happiest 4th B’day to my little Girl’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം. സിനിമ താരങ്ങളായ ശിവദ, ശ്വേത മേനോൻ എന്നിവരടക്കം നിരവധിപേരാണ് ആശംസകൾ നേർന്നത്.