കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം സംബന്ധിച്ച് അതിജീവിത സമർപ്പിച്ച ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നാണ് അതിജീവിതയുടെ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ എന്താണ് തനിക്ക് സംഭവിച്ചത് എല്ലാവരും അറിയട്ടെ എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. (Actress assault case; plea will be heard today)
കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ കഴിഞ്ഞ ആഴ്ചയാണ് അന്തിമവാദം ആരംഭിച്ചത്.നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ.
ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
ചോദ്യപേപ്പർ ചോർച്ച; പ്രവർത്തനം നിർത്തിവെച്ച് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ