web analytics

നടിയെ ആക്രമിച്ച കേസ്: ആദ്യ മൊഴിയില്‍ ദിലീപിനെക്കുറിച്ച് പരാമര്‍ശമില്ല; ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

നടിയെ ആക്രമിച്ച കേസ്: ആദ്യ മൊഴിയില്‍ ദിലീപിനെക്കുറിച്ച് പരാമര്‍ശമില്ല; ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആദ്യ മൊഴിയില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസുകളില്‍ സാധാരണഗതിയില്‍ അതിജീവിതയുടെ മൊഴിക്ക് നല്‍കുന്ന മുന്‍തൂക്കം, ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റത്തില്‍ ബാധകമാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം കണ്ടെത്തിയത് പൊലീസാണെന്നും, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.

എന്നാല്‍ ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

ദിലീപില്‍ നിന്ന് ഒന്നാം പ്രതി പണം കൈപ്പറ്റിയെന്നതിന് തെളിവില്ല. ജയിലിലേക്ക് ഫോണ്‍ എത്തിച്ചതും അതിലൂടെ പണത്തിനായി നാദിര്‍ഷയെ ബന്ധപ്പെട്ടതുമുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ വ്യക്തതയില്ല.

പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്ത് സുനിയുടെ കൈയക്ഷരമല്ലെന്നും കോടതി കണ്ടെത്തി. ഇതെല്ലാം കണക്കിലെടുത്ത്, സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധമുണ്ടെന്ന വാദത്തിന് മതിയായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നെന്ന പ്രോസിക്യൂഷന്‍ വാദം മാത്രം ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

2017 ഫെബ്രുവരി 17ന് ഷൂട്ടിംഗിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന കേസ്.

ഈ കേസില്‍ ഗൂഢാലോചന ആരോപണത്തില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെ നാല് പേരെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെവിട്ടു.

English Summary

The court observed that the survivor did not mention actor Dileep in her initial statement in the actress assault case. It clarified that while survivor testimony usually carries weight in sexual assault cases, it cannot be extended to the conspiracy charge against Dileep.

The court ruled that the prosecution failed to prove conspiracy between Dileep and the prime accused Pulsar Suni, citing lack of evidence regarding money transfer, jail phone access, alleged letters, and tower location data. As a result, Dileep and three others were acquitted due to insufficient evidence.

actress-assault-case-court-on-dileep-acquittal-details

Actress Assault Case, Dileep Acquittal, Kerala Court Verdict, Criminal Conspiracy, Pulsar Suni, Kerala News, Court Observation

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

Related Articles

Popular Categories

spot_imgspot_img