web analytics

മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന്

മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന്

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിധി എന്തായിരിക്കുമെന്ന സൂചനകളും ആരോപണങ്ങളും ഉൾപ്പെടുത്തി ജഡ്ജിമാർക്കടക്കം ഊമക്കത്തുകൾ അയച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ.

എറണാകുളം പള്ളിമുക്കിലെ പോസ്റ്റ്ഓഫീസിൽ നിന്നാണ് ഈ കത്തുകൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിന് ശേഷം മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് സ്പീഡ് പോസ്റ്റായി 33 ഊമക്കത്തുകൾ അയച്ചത്.

ഇയാൾ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പോസ്റ്റ്ഓഫീസിൽ നിന്ന് മടങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

കത്തയച്ച വ്യക്തിയുടെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. കത്തുകൾക്ക് പിന്നിൽ ദുരുദ്ദേശ്യം ഉണ്ടോയെന്നതടക്കം അന്വേഷണ പരിധിയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

പല കത്തുകളിലും ‘രാംകുമാർ’ എന്ന പേരാണ് ഫ്രം അഡ്രസായി നൽകിയിരുന്നത്. ‘ഇന്ത്യൻ പൗരൻ’ എന്നായിരുന്നു അയച്ചയാളുടെ തിരിച്ചറിയൽ.

ആദ്യ ആറു പ്രതികൾ കുറ്റക്കാരാണെന്നും ഏഴാം പ്രതി ചാർളി തോമസിനെയും എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തിൽ സൂചനയുണ്ടായിരുന്നു.

ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിക്ക് ലഭിച്ച ഊമക്കത്ത് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഡിസംബർ ആറിനാണ് ഷേണായിക്ക് കത്ത് ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് രഹസ്യാന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതുവരെ പൊലീസിന് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും, ഹൈക്കോടതിയും വിഷയത്തിൽ പരിശോധന നടത്താൻ സാധ്യതയുണ്ട്.

English Summary:

Police have traced the anonymous letters predicting the verdict in the actress assault case to a post office at Pallimukku in Ernakulam. A masked individual reportedly sent 33 speed-post letters on December 3. CCTV footage and preliminary details of the sender have been obtained. The letters suggested convictions for the first six accused while hinting acquittal for others, including actor Dileep. The issue came to light after the Kerala High Court Advocates’ Association president submitted the letter to the Chief Justice. A detailed investigation is underway.

actress-assault-case-anonymous-letters-post-office-traced

Actress Assault Case, Anonymous Letter, Kerala Police, Ernakulam, Dileep Case, High Court, Crime News, Kerala

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10...

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ കൊച്ചി: സൈബർ...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു...

Related Articles

Popular Categories

spot_imgspot_img