നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: പ്രശസ്ത നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയയാളെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ. പ്രബിൻ (29) ആണ് പിടിയിലായത്.(Actress Anusree’s father’s car stolen; accused was arrested)

കഴിഞ്ഞ 7ന് രാത്രി 12ന് ആണ് അനുശ്രീയുടെ പിതാവ് മുരളീധരൻപിള്ളയുടെ പേരിലുള്ള കാർ ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ വിൽപന ഷോറൂമിൽ നിന്നു മോഷണം പോയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രബിനെ പിടികൂടാനായത്. സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. പരാതിയിൽ നിന്ന് 94000 രൂപയും കാർ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കാർ മോഷ്ടിച്ച ഇയാൾ പോകുന്ന വഴിയിൽ വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറിൽ തന്നെ കിടന്ന് ഉറങ്ങി പിറ്റേന്ന് പത്തനംതിട്ട പെരിനാട്ടെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്ടിച്ച് പൊൻകുന്നത്ത് വിറ്റു. ഇവിടുന്ന് കിട്ടിയ പണവുമായി കോഴിക്കോട്ടെ പെൺസുഹൃത്തിന്റെ അടുത്തേക്ക് പോകും വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.

തുടർന്ന് സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ഇയാൾ സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വാഹനം നിർത്തിയിട്ട ശേഷം ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്നു സ്വന്തം മോട്ടർ സൈക്കിളിൽ കോഴിക്കോട്ടേക്ക് പോകും വഴിയാണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്‌ഷനിൽ വച്ച് കൊട്ടാരക്കര പൊലീസ് പ്രതിയെ പിടികൂടിയത്. ‌

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

Related Articles

Popular Categories

spot_imgspot_img