ഇതുകൊണ്ടൊന്നും ഞാൻ തളരില്ല, ഈ ലോകം എന്റേത് കൂടിയാണ്; ചിലപ്പോൾ മുഖം വീർക്കും, ചിലപ്പോൾ മെലിയും; ഇത് എന്റെ കുറ്റമല്ലല്ലോ അസുഖത്തിന്റെ കുറ്റമല്ലേ; ബോഡി ഷെയിമിങിൽ അന്ന രാജന്റെ പ്രതികരണമിങ്ങനെ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ നടിയാണ് അന്ന രാജൻ. തുടർന്ന് മറ്റുചില ചിത്രങ്ങളിലും അഭിനയിച്ച താരം ഇപ്പോൾ ഉൽഘാടന വേദിയിലെ സ്ഥിര സാന്നിധ്യമാണ്. ഇപ്പോഴിതാ നടിയുടെ നൃത്തം ചെയ്യുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ താരത്തിനെ ബോഡി ഷെയിമിങ് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് അന്ന രാജൻ.

വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും ആണ് നടി പറയുന്നത്. തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.

സമൂഹമാധ്യമത്തി‌ൽ താരം പങ്കു വച്ച് കുറിപ്പ് വായിക്കാം. ‍

‘നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങൾക്ക് എന്റെ വിഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികൾ കമന്റു ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.’’–അന്ന പറയുന്നു.

 

Read Also: വേണാട് എക്സ്പ്രസ് നാളെമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തില്ല; പ്രതിഷേധമുയർത്തി യാത്രക്കാർ; ബദൽ മാർഗം വേണം

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

Related Articles

Popular Categories

spot_imgspot_img