web analytics

പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല,മൂരി മുസ്‌ലിം ആയിട്ടും… വിമർശന കുറിപ്പുമായി വിനു മോഹൻ

കൊച്ചി: വർഗീയതയ്‌ക്കെതിരെ അതിരൂക്ഷവിമർശനവുമായി നടൻ വിനു മോഹൻ. പരിഹാസ രൂപേണയുള്ള ഒരു കുറിപ്പാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറങ്ങളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വരെ വീതം വച്ചു. 

പന്നിക്കും, പശുവിനും മൂരിക്കുമൊക്കെ മതമുണ്ടെന്നും ക്യാൻസറിനും, ഹാർട്ടറ്റാക്കിനും, ട്യൂമറിനും വർഗീയത ഇല്ലെന്നും വിനു ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർ‌ണ്ണരൂപം

പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല

മൂരി മുസ്‌ലിം ആയിട്ടും…

മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല

മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്…

കുതിരയുടെ മതം ഏതാണാവോ…?

ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?

ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്.

മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന

സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ…

ഭക്ഷണത്തിനുമുണ്ട് മതം

ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും

താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.

മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും,

കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.

എന്നാൽ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും

ക്യാൻസറും, ഹാർട്ടറ്റാകും, ട്യൂമറും, വർഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളിൽ

കൊണ്ടുപോയി കിടത്തുന്നു.

ഇവിടെ ഒരു മതങ്ങൾക്കും വേർതിരിവില്ല….

ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങൾക്കാണ് എന്നുള്ള ഒരു അവകാശവാദവും ആർക്കുമില്ല…

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

ഓഫീസ് ജോലി വിട്ട് ഡെലിവറി ബോയ് ആയി; കൂടുതൽ വരുമാനത്തിനായി യുവാവെടുത്ത തീരുമാനം ചർച്ചയാകുന്നു

ഓഫീസ് ജോലി വിട്ട് ഡെലിവറി ബോയ് ആയി; കൂടുതൽ വരുമാനത്തിനായി യുവാവെടുത്ത...

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന മലപ്പുറം:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി വേണ്ടെന്ന് ചൈന

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി...

Related Articles

Popular Categories

spot_imgspot_img