പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി 11 മണിക്ക് നടൻ വിനായകൻ എത്തിയതിനെ ചൊല്ലി വിവാദം. രാത്രി 11 മണിക്ക് തനിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന ആവശ്യം ക്ഷേത്ര ഭാരവാഹികൾ നിഷേധിച്ചതോടെ വിനായകനും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് താൻ ഭഗവാനെ കാണാൻ വന്നതാണെന്നും ഒന്നും മാറിനിൽക്കെടോ എന്നും വിനായകൻ വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം.
എന്നാൽ സമയം കഴിഞ്ഞതിനാൽ വിനായകനെ വിലക്ക് മാത്രമാണ് ഉണ്ടായത് ഒന്നും മറ്റു യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. തർക്കം നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പോലീസ് വിനായകനെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിനായകനെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത് ജാതി വിവേചനം മൂലം എന്ന തരത്തിൽ ഒരു വിഭാഗം ആരോപണം ഉയർത്തി. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമയം അവസാനിച്ചതിനാൽ മാത്രമാണ് വിനായകനെ അകത്ത് പ്രവേശിപ്പിക്കാതിരുന്നത് എന്നും മറ്റുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
read also: സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ ഒരു ‘ദൈവത്തിന്റെ കൈ’ പ്രത്യക്ഷപ്പെട്ടു !