ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രിക് കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിന് തുടക്കം. സമ്മേളനവേദിയിലെ റാംപിലൂടെ നടന്ന് ആണ് വിജയ് അനുയായികളെ അഭിവാദ്യം ചെയ്തത്. തുടർന്ന് നൂറ് അടി ഉയരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.(Actor Vijay’s Tamilaga Vettri Kazhagam party First State conference)
ടിവികെയിൽ എല്ലാവരും സമന്മാരെന്ന് വിജയ് പറഞ്ഞു. രാഷ്ടീയത്തില്‍ താനൊരു കുട്ടിയാണെന്നും എന്നാൽ തനിക്ക് ഒട്ടും ഭയമില്ലെന്ന് വിജയ് പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമെന്നും ആണ് ഡിഎംകെയ്‌ക്കെതിരെ വിജയ് പറഞ്ഞത്.
ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാർട്ടിയ്ക്ക്. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി ഉയർത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം എന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്നുമാണ് ടിവികെയുടെ നയപ്രഖ്യാപനം.
ഗവര്‍ണര്‍ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്ക് അവരുടെ വിളയ്ക്ക് മികച്ച വില ഉറപ്പാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.