ചെന്നൈ: 2026 ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടൻ വിജയ്ന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ).
മുഖ്യമന്ത്രി സ്ഥാനാർഥിയാണ് വിജയ് എന്നതാണ് ടി വി കെയുടെ നിലപാട്. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു.
2026 ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ പറഞ്ഞു.
നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി വി കെ വ്യക്തമാക്കി. 2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണവുമായി നേതാക്കൾ എത്തിയത്.
TVK names superstar Vijay as CM candidate for 2026 Tamilnadu elections alliance only with parties recognising his