ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. എങ്കിലും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെ, ‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും വന്ന വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്. ഈ പേജുമായി കൊളാബ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ സ്റ്റോറി.
ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തു കൊണ്ടുള്ളതായിരുന്നു വീഡിയോ. സ്റ്റോറിക്ക് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഉണ്ണി മുകുന്ദന് നേരെ ഉയര്‍ന്നത്. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ഒരു കൊച്ചുകുഞ്ഞ് കാണുന്നതില്‍ നടന് പ്രശ്നം തോന്നുന്നില്ലേ എന്നായിരുന്നു ഒരു പക്ഷത്തിന്‍റെ വിമര്‍ശനം.
മോസ്റ്റ് വയലന്‍റ് സിനിമ എന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം കുട്ടികള്‍ കാണുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഒരു വിഭാഗം ചോദിക്കുന്നു.