ചിത്രീകരണത്തിനിടെ സാഗര്‍ സൂര്യയ്ക്ക് പരിക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘പ്രകമ്പന’ത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘പ്രകമ്പന’ത്തിൽ അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’.
നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ‘പ്രകമ്പന’ത്തിന്റെ കഥയെഴുതിയിരിക്കുന്നത്.
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍ ആണ്. ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് ‘പ്രകമ്പനം’.
കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് നായര്‍, എഡിറ്റര്‍: സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടര്‍: ബിബിന്‍ അശോക്
പ്രൊഡക്ഷന്‍ ഡിസൈന്‍: സുഭാഷ് കരുണ്‍, വരികള്‍: വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശശി പൊതുവാള്‍
വി.എഫ്.എക്‌സ്: മേരാക്കി, മേക്കപ്പ്: ജയന്‍ പൂങ്കുളം, പിആര്‍ഒ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.
അൽത്താഫും അനാർക്കലിയും വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷക പ്രിയ കുടുംബ ചിത്രങ്ങളിലൊന്നാണ് അൽത്താഫും അനാർക്കലി മരയ്ക്കാറും ഒന്നിച്ചഭിനയിച്ച ‘മന്ദാകിനി’. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
‘ഇന്നസെന്‍റ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ.
കൂടാതെ സോഷ്യൽ മീഡിയ വൈറൽ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.
‘ആ സിനിമയിൽ അഭിനയിച്ചതില്‍ കുറ്റബോധം’
മോഹന്‍ലാലിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’. ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയവരിൽ ഒരാളാണ് നടന്‍ ആനന്ദ്.
ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് എത്തിയത്.
എന്നാൽ ഇപ്പോഴിതാ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ബിജു മേനോന്‍ തന്നോട് ചോദിച്ചിരുന്നതായും ആനന്ദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Summary: Actor Sagar Surya sustained injuries during the filming of an action scene for the horror-comedy entertainer Prakambanam, currently being shot in Ernakulam. The accident occurred on set while shooting an intense sequence.