ഉത്തർപ്രദേശ്: സിനിമ-സീരിയല്‍ നടന്‍ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുന്‍കൂര്‍ പണം നല്‍കി സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെയാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാര്‍ഥക് ചൗധരി, സബിയുദ്ദീന്‍, അസീം, ശശാങ്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.04 ലക്ഷം രൂപ കണ്ടെത്തി.(Actor Mushtaq Khan Kidnapping case; gang of four was arrested)
നവംബര്‍ 20നാണ് സംഭവം. മീററ്റില്‍ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തിയാണ് താരത്തെ തട്ടിക്കൊണ്ടുപോയത്. ഇതിനായി അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് ഇടുകയും വിമാന ടിക്കറ്റ് അയക്കുകയും ചെയ്തു. എന്നാൽ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ താരത്തെ കാറില്‍ കയറ്റി ഡല്‍ഹിയിലെ ബിജ്‌നോറിന് അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
മോചന ദ്രവ്യമായി ഒരു കോടി നല്‍കണം എന്നാണ് സംഘം ആവശ്യപ്പെട്ടത്. നടനെ ക്രൂരമായി ആക്രമിച്ച് നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുക്കുകയും ചെയ്തു. അടുത്തദിവസം രാവിലെ പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദ് കേട്ട് താരം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് പള്ളിയില്‍ അഭയം തേടിയത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.