കൊച്ചി: നടൻ ബാല വിവാഹിതനായി. നാലാം തവണയാണ് ബാലയുടെ വിവാഹം നടക്കുന്നത്. ബാലയുടെ അമ്മാവന്റെ മകൾ കോകിലയാണ് വധു. വീണ്ടും വിവാഹം കഴിക്കും എന്ന് ബാല തന്നെ അറിയിച്ചിരുന്നു.(Actor Bala got married again)
കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞദിവസമാണ് ബാല അറിയിച്ചത്.
വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും നടൻ പ്രതികരിച്ചു. വധു തമിഴ്‌നാട്ടിൽ നിന്നാണെന്നും ബാല പരിചയപ്പെടുത്തി.