‘എനിക്ക് കൊമ്പൊന്നുമില്ല, നിയമം പാലിക്കാൻ ബാധ്യസ്ഥൻ’ : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പുപറഞ്ഞ് നടൻ ബൈജു

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു. Actor Baiju has apologized for causing an accident due to drunk driving.

വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്.

അപകടമുണ്ടായപ്പോൾ തന്നെ ബൈക്കുകാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് നടനുനേരെ വ്യാപകമായ സൈബർ ആക്രമണമാണ് നടന്നത്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും പല രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കുതിച്ച് പാഞ്ഞ് സ്വർണവില! ഇന്നും സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വർധന രേഖപ്പെടുത്തിയ സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്....

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കൊലപ്പെടുത്തി

ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ്...

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!