ആസിഫ് അലി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്. ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആസിഫ് അലി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്.
‘കള’ ഒരൊറ്റ ഡയമെൻഷനിൽ സഞ്ചരിച്ച സിനിമയായിരുന്നു എങ്കിൽ ‘ടിക്കി ടാക്ക’ ഒരു സിനിമാറ്റിക്ക് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് രോഹിത് വിഎസ്. അടുത്ത വർഷം പകുതിക്ക് ‘ടിക്കി ടാക്ക’ തിയേറ്ററിലെത്തും. കരിയറിൽ ആദ്യമായി ഒരു അതിരടി മാസ് ഉണ്ടാക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും, മിസ് ആകാത് എന്നും ഇൻസ്റ്റാഗ്രാമിലൂടെ രോഹിത് വിഎസ് പങ്കുവച്ചു.
ചിത്രം ഒരു മാസ് ചിത്രമായിരിക്കുമെന്നും ആസിഫ് അലിയെ ഒരു ബീസ്റ്റ് മോഡിൽ കാണാൻ സാധിക്കുമെന്നും രോഹിത് പറയുന്നു. ഇൻസ്റ്റഗ്രാമിലെ ക്വസ്റ്റൻ ആൻസർ സെഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. ആസിഫ് അലിയെ ബീസ്റ്റ് മോഡിൽ തുറന്നുവിടാനും ഒരു മാസ് ടൈറ്റിൽ കാർഡ് ഇറക്കാനും ഒരു ആരാധകൻ പറയുന്നുണ്ട്. ഇതിന് മറുപടിയായി ‘പണ്ണലാം’ എന്നായിരുന്നു രോഹിത് കുറിച്ചത്. ടിക്കി-ടാക്ക അടുത്ത വർഷം പകുതിയാകുമ്പോഴേക്ക് എത്തും, ആദ്യമായാണ് താൻ ഒരു ‘അതിരടി മാസ്’ ചിത്രം എടുക്കുന്നത്, പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇത്തവണ മിസ് ആകില്ലെന്നും രോഹിത് കുറിച്ചു.
പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്‌സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.
English summary : Action thriller ‘Tiki Taka’ to hit theaters next year; Asif Ali as the hero