web analytics

പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാര നിർമാണം; രണ്ടാഴ്ച മുമ്പ് തുടങ്ങിയ കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കൊല്ലം: പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാരമുണ്ടാക്കിയ കടയ്‌ക്കെതിരെ നടപടി. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കടയിലാണ് സംഭവം.

ഇതരസംസ്ഥാന​തൊഴിലാളികൾ നടത്തുന്ന പലഹാരക്കടയിലാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണ കണ്ടെത്തിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഉ​രുക്കി ചേര്‍ത്ത എണ്ണയിൽ തയാറാക്കിയ പഴംപൊരിയും കണ്ടെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് തുടങ്ങിയ സ്ഥാപനത്തിലുപയോഗിക്കുന്ന എണ്ണയുടെ കാര്യത്തില്‍ സംശയം തോന്നിയ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. കൊല്ലം എസ്എംപി റോഡില്‍ പ്രവർത്തിക്കുന്ന കടയ്ക്ക് മതിയായ രേഖകളോ, തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ കടയിൽ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കടക്കം ഇവിടെ നിന്ന് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കടയിലെ സാധനങ്ങള്‍ പിടിച്ചെടുത്ത് കടപൂട്ടിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു....

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

Related Articles

Popular Categories

spot_imgspot_img