തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിൻറെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരെ നടപടി. മോശമായി പെരുമാറി എന്ന സ്പീക്കറുടെ പരാതിയിലാണ് ചീഫ് ടി.ടി.ഇ ജി.എസ്. പത്മകുമാറിനെ വന്ദേഭാരത് എക്സ്പ്രസിലെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി.Action against Vandebharat TTE on the complaint of Assembly Speaker AN Shamsir
താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിൻറെ പരാതി. പരാതിയിൽ നടപടി എടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 30ന് എറണാകുളത്ത് വച്ചായിരുന്നു സംഭവം.