ലോഗ് ഷീറ്റില്‍ ഇങ്ങനെ എഴുതി,ഊത്ത് മെഷീനിൽ ഊതണമെങ്കിൽ ശമ്പളം തരണം; ഇനി അതങ്ങ് കോഴിക്കോട്ട് പോയി പറഞ്ഞാൽ മതി; പ്രതിഷേധിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

കാഞ്ഞങ്ങാട്: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസർ പരിശോധനായ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലംമാറ്റി.Action against protesting KSRTC driver

കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര്‍ ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോടേക്ക് ആണ് സ്ഥലം മാറ്റിയത്. കേരള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയാണ്. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവില്‍ പറയുന്നു.

ജൂണ്‍ 2 നായിരുന്നു സംഭവം. കാഞ്ഞങ്ങാട് നിന്നും രാവിലെ 7 ന് പുറപ്പെടുന്ന പാണത്തൂര്‍-ഇരിട്ടി ബസിലെ ഡ്രൈവറാണ് വിനോദ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്പെക്ടര്‍ ബ്രത്തലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും.

ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം. ശമ്പളം തരാത്തതിനാല്‍ ഇന്ന് ഊതുന്ന പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു വിനോദ്. ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രത്ത് അനലൈസറില്‍ ഊതാത്ത ഡ്രൈവര്‍ക്ക് ഡ്യൂട്ടി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

മാസം കഴിയാറായിട്ടും പാതി ശമ്പളമേ കിട്ടിയുള്ളൂ. ഇതില്‍ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റില്‍ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കി.

രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയില്‍ കുത്തിയിരിക്കുകയായിരുന്നു. പിന്നീട് രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img