web analytics

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം. ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൻമേലാണ് ഹൈക്കോടതി നടപടി.

നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ എം എബ്രഹാം. 2015- ൽ കെ എം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹർജിയിലെ ആരോപണം.

കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതിയാണ് നൽകിയത്. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെ എം എബ്രഹാം പ്രതികരിച്ചു.

നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.

അതേസമയം സംസ്ഥാന വിജിലൻസ് കെഎം എബ്രഹാമിനെതിരായ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിൻറെ വീട് അളന്നതും ചോദ്യം ചെയ്തതും വൻ വിവാദമായിരുന്നു. ഐഎഎസുകാർ സമരത്തിലേക്ക് നീങ്ങാൻ കാരണവും ഈ അന്വേഷണമായിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം തള്ളിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത് പൊലീസ്

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത്...

ചാവക്കാട്ട് എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌

ചാവക്കാട്ട് എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌ ചാവക്കാട് പാലയൂരിൽ എസ്ഡിപിഐ നേതാവ്...

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

‘ചന്ദ്ര’ കൊടുങ്കാറ്റിൽ നടുങ്ങിവിറച്ച് ബ്രിട്ടൻ: റെഡ് അലർട്ട് പ്രഖ്യാപിച്ചു, ജനജീവിതം സ്തംഭനാവസ്ഥയിൽ; പ്രളയഭീതിയും

'ചന്ദ്ര' കൊടുങ്കാറ്റിൽ നടുങ്ങിവിറച്ച് ബ്രിട്ടൻ: റെഡ് അലർട്ട് പ്രഖ്യാപിച്ചു ലണ്ടൻ: ബ്രിട്ടന്റെ വിവിധ...

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ?

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ഇംഗ്ലണ്ടിലെ സ്‌കൂളുകൾ ദിവസം മുഴുവൻ ഫോൺ...

Related Articles

Popular Categories

spot_imgspot_img